ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ട് 20 എഎപി എംഎല്‍എമാരേ പുറത്താക്കണമെന്നുകാട്ടി തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്ട്രപതിക്കു നല്കിയ ശുപ...
ന്യൂഡല്‍ഹി: ഇരട്ടപ്പദവിയുമായി ബന്ധപ്പെട്ട് 20 എഎപി എംഎല്‍എമാരേ പുറത്താക്കണമെന്നുകാട്ടി തിരഞ്ഞെടുപ്പു കമ്മിഷന് രാഷ്ട്രപതിക്കു നല്കിയ ശുപാര്‍ശ അംഗീകരിച്ചു. ആം ആദ്മി പാര്‍ട്ടിക്കിത് വന്‍ തിരിച്ചടിയാണ്.
തിരഞ്ഞെടുപ്പു കമ്മിഷന്റെ ശുപാര്‍ശയില്‍ രാഷ്ട്രപതി റാം നാഥ് കോവിന്ദ് ഒപ്പുവച്ചതോടെ 20 എംഎല്‍എമാരും അയോഗ്യരായി. നിയമമന്ത്രാലയം ഇതു സംബന്ധിച്ച വിജ്ഞാപനവും പുറത്തിറക്കിയതോടെ ആറു മാസത്തിനുള്ളില്‍ 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടത്തേണ്ടിവരും.
എംഎല്‍എമാരെ അയോഗ്യരാക്കിയ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടിയില്‍ വളരെ വേഗം രാഷ്ടപതി തീരുമാനമെടുത്തതാണ് എഎപിക്കു തിരിച്ചടിയായത്.
സുപ്രീം കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പ് തങ്ങളുടെ വാദം കേള്‍ക്കണമെന്ന് എഎപി രാഷ്ട്രപതിയോട് ആവശ്യപ്പെടാനിരിക്കെയാണ് നടപടി. വിഷയത്തില്‍ നിയമോപദേശം തേടിയ രാഷ്ട്രപതി ഉടന്‍ തീരുമാനമെടുക്കുകയായിരുന്നു.
എംഎല്‍എമാരെ അയോഗ്യരാക്കിയതിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കാനാണ് എഎപി തീരുമാനം.
രാഷ്ട്രപതിയുടെ തീരുമാനം സുപ്രീം കോടതിയില്‍ ചോദ്യം ചെയ്യുമ്പോള്‍ പെട്ടെന്നു തീരുമാനം വരാനുള്ള സാധ്യതയില്ല.
സുപ്രീം കോടതിയുടെ തീരുമാനം വൈകിയാല്‍ രാഷ്ട്രപതിയുടെ തീരുമാനപ്രകാരം തിരഞ്ഞെടുപ്പു കമ്മിഷന് ഉപതിരഞ്ഞെടുപ്പു നടത്താം.
അതിനിടെ തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത് എഎപി എംഎല്‍എമാര്‍ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തിങ്കളാഴ്ച വാദം കേള്‍ക്കുന്നുണ്ട്.
Keywords: President, election-commission, recommendation, disqualication of AAP mlas

COMMENTS