ഇടുക്കി: രാജമലയില്‍ പൊലീസ് വയര്‍ലെസ് സ്റ്റേഷന് സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് ഡി.ജി.പിയെ വനപാലകര്‍ തടഞ്ഞസംഭവത്തില്‍ വകുപ്പുകള്‍ ത...
ഇടുക്കി: രാജമലയില്‍ പൊലീസ് വയര്‍ലെസ് സ്റ്റേഷന് സന്ദര്‍ശിക്കാനെത്തിയ ഉത്തര്‍പ്രദേശ് ഡി.ജി.പിയെ വനപാലകര്‍ തടഞ്ഞസംഭവത്തില്‍ വകുപ്പുകള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം.
പൊലീസ് വാഹനത്തിലെത്തിയ ഉദ്യോഗസ്ഥനെ തടഞ്ഞതില്‍ സ്പെഷ്യല്‍ ബ്രാഞ്ചും മൂന്നാര്‍ സി.ഐയും എസ്.പിക്ക് റിപ്പോര്‍ട്ട് നല്‍കും.
പൊലീസിനെ സ്വതന്ത്രമായി ജോലിചെയ്യാന്‍ വനപാലകര്‍ സമ്മതിക്കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസ് വാഹനത്തിയ ഉദ്യോഗസ്ഥനെ തടയാന്‍ വനപാലകര്‍ക്ക് അനുവാദമില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്.
എന്നാല്‍ സംഭവം ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്ന് വൈല്‍ഡ് ലൈഫ് വാര്ഡന് പ്രതികരിച്ചു. പൊലീസിന്റെ വാഹനങ്ങള്‍ തടയരുതെന്ന് നിര്‍ദ്ദേശം കൊടുത്തിരുന്നതായും കഴിഞ്ഞ ദിവസത്തെ സംഭവം അറിയില്ലെന്നും അവര്‍ വ്യക്തമാക്കി.
COMMENTS