കണ്ണൂര്‍: എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്...
കണ്ണൂര്‍: എ.ബി.വി.പി പ്രവര്ത്തകന് ശ്യാമപ്രസാദിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് കണ്ണൂരില്‍ ബി.ജെ.പി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് വരെയാണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. വാഹനങ്ങളെ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
ശ്യാമപ്രസാദിനെ തടഞ്ഞുനിര്‍ത്തി മൂന്നംഗ സംഘം ആക്രമിക്കുകയായിരുന്നു. വെട്ടേറ്റു സമീപത്തെ വീട്ടിലേക്ക് ഓടി കയറിയെങ്കിലും വരാന്തയിലിട്ട് വെട്ടുകയായിരുന്നു. രക്ഷപ്പെടുത്താന്‍ ശ്രമിച്ചവരെ അക്രമികള്‍ ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി. അക്രമികള്‍ പിന്നീട് കാറില്‍ കയറി രക്ഷപ്പെട്ടു. ആശുപത്രിലേക്ക് കൊണ്ടുപോകും വഴി ശ്യാമപ്രസാദ് മരിച്ചു.
സംഭവത്തില്‍ പ്രതികളായ നാലുപേരെ തലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരുപയോഗിച്ച വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു.
കൊല്ലപ്പെട്ട ശ്യാമപ്രസാദിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് സംസ്കരിക്കും.
COMMENTS