റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച...
റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയും മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ചു ലക്ഷം രൂപ പിഴയും വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയുടേതാണ് വിധി.
ശിക്ഷ വിധിച്ചത് വീഡിയോ കോണ്‍ഫറന്‍സിങ്ങ് സംവിധാനത്തിലൂടെയായിരുന്നു. ആരോഗ്യപ്രശ്നങ്ങളുളളതിനാല്‍ കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് ലാലുപ്രസാദ് യാദവ് വെള്ളിയാഴ്ച കോടതിയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
ലാലുവിനു കുംഭകോണത്തില്‍ നേരിട്ടു ബന്ധമില്ലെന്നും പ്രായവും ആരോഗ്യാവസ്ഥയും പരിഗണിച്ച് കുറഞ്ഞ ശിക്ഷ നല്‍കണമെന്ന് അഭിഭാഷകന് കോടതിയില്‍ വാദിച്ചു.
കാലത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസിലെ വിധിയാണ് കോടതി പറഞ്ഞത്. ഡിസംബര്‍ 23 ന്, ലാലുവടക്കം 15 പേര് കേസില്‍ കുറ്റക്കാരാണെന്ന് പ്രത്യേക സിബിഐ കോടതി കണ്ടെത്തിയിരുന്നു.
കാലിത്തീറ്റ കുംഭകോണം പുറത്തുവന്ന് 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് വിധി വന്നത്. കോടതി വിധി പഠിച്ചതിനു ശേഷം ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് ലാലുവിന്റെ മകനും ആര്‍ജെഡി നേതാവുമായ തേജസ്വി യാദവ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
Keywords: Laluprasad Yadav, Fodder sacm,CBI, corruption, Bihar

COMMENTS