തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിക്ക് മൂന്നു മാസത്തിനകം പരിഹാരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സമഗ്ര പുനസംഘടന...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയിലെ പ്രതിസന്ധിക്ക് മൂന്നു മാസത്തിനകം പരിഹാരമാകുമെന്ന് ധനമന്ത്രി തോമസ് ഐസക് അറിയിച്ചു. സമഗ്ര പുനസംഘടനയ്ക്കുള്ള വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ ബജറ്റില്‍ പ്രഖ്യാപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ആറു മാസത്തെ പെന്ഷന് കുടിശ്ശിക അടക്കം സാമ്പത്തിക ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമാകുന്നതിനിടെയാണ് ധനമന്ത്രി ഈ ഉറപ്പ് നല്‍കുന്നത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ കെ.എസ്.ആര്.ടി.സിക്ക് കൊടുത്തത് 700 കോടി രൂപയാണ്. പുനസംഘടന നടപ്പാകുമ്പോള്‍ വരവും ചെലവും തമ്മില്‍ വ്യത്യാസം 1000 കോടി രൂപ വരും. ഇത് സര്‍ക്കാര്‍ കൊടുക്കുമെന്നാണ് ബജറ്റിന് മുന്‍പായി ധനമന്ത്രിയുടെ ഉറപ്പ്.
COMMENTS