തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി ഇനി കെ.എം.മാണിയെ പ്രതീക്ഷിച്ചിരിക്കുന്നില്ലെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു. കെ.എ...
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി ഇനി കെ.എം.മാണിയെ പ്രതീക്ഷിച്ചിരിക്കുന്നില്ലെന്ന് കെ.മുരളീധരന് എം.എല്‍.എ പറഞ്ഞു.
കെ.എം മാണി വന്നാലും ഇല്ലെങ്കിലും യു.ഡി.എഫ് ചെങ്ങന്നൂരില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. വീരേന്ദ്രകുമാര്‍ ഒഴികെ ആര്‍ക്കും യു.ഡി.എഫിലേക്ക് വരാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സിറ്റിംഗ് എം.എല്‍.എ കെ.കെ.രാമചന്ദ്രന് നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
ഇവിടെ 2006 ലും 2016 ലും പി.സി.വിഷ്ണുനാഥ് ജയിച്ചു. 2016 ലെ ത്രികോണ മത്സരത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥി കെ.കെ.രാമചന്ദ്രന് നായര്‍ വിഷ്ണുനാഥിനെ പരാജയപ്പെടുത്തി മണ്ഡലം പിടിക്കുകയായിരുന്നു.
COMMENTS