കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) എന്‍.സി.പിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് ആര്.ബാലകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ മ...
കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) എന്‍.സി.പിയിലേക്ക് പോകുന്നു എന്ന തരത്തിലുള്ള വാര്‍ത്ത തെറ്റാണെന്ന് ആര്.ബാലകൃഷ്ണപിള്ള പറഞ്ഞു. എന്നാല്‍ മാണി ഒഴികെയുള്ള കേരള കോണ്‍ഗ്രസ്സുകള്‍ ഒന്നിക്കുന്നതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബാലകൃഷ്ണപിള്ള പറഞ്ഞു.
ജനുവരി ആറിന് ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള കോണ്‍ഗ്രസ് (ബി) യെ ഘടകകക്ഷിയാക്കണമെന്ന് ഇടതുമുന്നണിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാര്‍ട്ടിക്ക് മന്ത്രിസ്ഥാനം വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
COMMENTS