തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതിയായ കേദലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അപസ്മാരത...
തിരുവനന്തപുരം: ഒരു കുടുംബത്തിലെ നാലു പേരെ മരിച്ച നിലയില്‍ കണ്ടെത്തിയ കേസിലെ പ്രതിയായ കേദലിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അപസ്മാരത്തെ തുടര്‍ന്ന് ഭക്ഷണം ശ്വാസനാളത്തില്‍ കുടുങ്ങിയതാണ് ആരോഗ്യനില വഷളാകാന്‍ കാരണം.
ഇയാളുടെ ചികിത്സാ പുരോഗതി വിലയിരുത്താന്‍ ഏഴ് വകുപ്പിലെ ഡോക്ടര്‍മാരെ ഉള്‍പ്പെടുത്തി മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു. കേദല്‍ ജിന്സണ് കുടുംബത്തിലെ നാലുപേരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ കത്തിച്ചു എന്നതാണ് കേസ്. എന്നാല്‍ കൊലയ്ക്കു പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടുപിടിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല.
പിതാവിന്റെ സ്വഭാവദൂഷ്യമാണ് തന്നെ കൊലയ്ക്ക് പ്രേരിപ്പിച്ചതെന്നും വിഷം കൊടുത്ത് കൊല്ലാനാണ് ആദ്യം തീരുമാനിച്ചതെന്നുമാണ് കേദല്‍ ഏറ്റവും ഒടുവിലായി പൊലീസിന് കൊടുത്ത മൊഴി.
COMMENTS