തിരുവനന്തപുരം: ജെ.ഡി.യുവിന്റെ മുന്നണി മാറ്റത്തിന് സ്ഥിരീകരണമായി. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുന്നണി മാറ്റത്തെക്കുറിച്ച് സ്ഥിരീകരണമുണ്...
തിരുവനന്തപുരം: ജെ.ഡി.യുവിന്റെ മുന്നണി മാറ്റത്തിന് സ്ഥിരീകരണമായി. സംസ്ഥാന സെക്രട്ടേറിയറ്റിലാണ് മുന്നണി മാറ്റത്തെക്കുറിച്ച് സ്ഥിരീകരണമുണ്ടായത്. എല്‍.ഡി.എഫില്‍ ചേരാനാണ് തീരുമാനമുണ്ടായത്.
14 ജില്ലാ സെക്രട്ടറിമാരും ഈ തീരുമാനത്തിനെ അംഗീകരിച്ചു. ഇന്നത്തെ സംസ്ഥാന നേതൃയോഗത്തിനുശേഷം നാളത്തെ സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ്അന്തിമ തീരുമാനമുണ്ടാകുക. അതിനുശേഷം ഔദ്യോഗികമായി പ്രഖ്യാപിക്കും.
ബി.ജെ.പിയോടൊപ്പം ചേര്‍ന്ന ജെ.ഡി.യുവിന്റെ എം.പിയായി തുടരാന്‍ താത്പര്യമില്ലെന്നു കാണിച്ച് ഡിസംബര്‍ 20 ന് വീരേന്ദ്രകുമാര്‍ രാജ്യസഭാഗത്വം രാജിവച്ചിരുന്നു. തുടര്‍ന്ന് സി.പി.എം അദ്ദേഹത്തെ എല്‍.ഡി.എഫിലേക്ക് ക്ഷണിച്ചിരുന്നു. അതാണ് ഇപ്പോള്‍ നടന്നിരിക്കുന്നത്.
COMMENTS