ശ്രീഹരിക്കോട്ട: ഐ.എസ്.ആര്.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നൂറാമത് ഉപഗ്രഹവുമായി പി.എസ്.എല്‍.വി - 40യുടെ വിക്ഷേപണം വിജയിച്ചു. ഇതൊരു ...
ശ്രീഹരിക്കോട്ട: ഐ.എസ്.ആര്.ഒ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത നൂറാമത് ഉപഗ്രഹവുമായി പി.എസ്.എല്‍.വി - 40യുടെ വിക്ഷേപണം വിജയിച്ചു. ഇതൊരു ചരിത്ര വിക്ഷേപണമാണ്. അതിനാല്‍ ഇന്ത്യയുടെ അഭിമാന വിജയം തന്നെയാണിത്.
ഭൗമനിരീക്ഷണത്തിനുള്ള കാര്‍ട്ടോസാറ്റ് - 2 സീരീസിലെ ഏഴാമത് ഉപഗ്രഹത്തോടൊപ്പം വിദേശരാജ്യങ്ങളുടേതടക്കം 31 ഉപഗ്രഹങ്ങളാണ് പേടകത്തിലുള്ളത്. ആറ് വിദേശരാജ്യങ്ങളുടെ ഉപഗ്രഹങ്ങളാണ് പേടകത്തിലുള്ളത്.
രാജ്യത്തിനുള്ള പുതുവത്സരസമ്മാനമാണ് ഇതെന്ന് ഐ.എസ്.ആര്.ഒ ചെയര്മാന് കിരണ്‍കുമാര്‍ പറഞ്ഞു. ഐ.എസ്.ആര്.ഒയുടെ ചെയര്‍മാനായി കെ.ശിവന് സ്ഥാനമേല്‍ക്കുന്ന അവസരത്തില്‍ തന്നെയാണ് ഈ ചരിത്രവിക്ഷേപണവും നടന്നിരിക്കുന്നത്.
കഴിഞ്ഞ ഓഗസ്റ്റില്‍ നടന്ന ഐ.എസ്.ആര്.ഒയുടെ ഐ.ആര്.എല്‍.എസ്.എസ്-1എച്ചിന്റെ അവസാന വിക്ഷേപണം പരാജയമായിരുന്നു. ഈ സീരീസിലെ ഏഴാമത് ഉപഗ്രഹം ബഹിരാകാശത്തേക്ക് കുതിക്കാനൊരുങ്ങുമ്പോള്‍ ഐ.എസ്.ആര്.ഒ നല്ല ആശങ്കയിലായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നൂറാമത്തെ വിക്ഷേപണത്തിന്റെ വിജയത്തില്‍ ഐ.എസ്.ആര്.ഒ അഭിമാനത്തിലും ആഹ്ലാദത്തിലുമാണ്.
COMMENTS