തിരുവനന്തപുരം: മുഖ്യമന്ത്രി എട്ട് ലക്ഷം രൂപ ചെലവാക്കി ഹെലികോപ്ടര്യാത്ര നടത്തിയത് താനും തന്റെ ഓഫീസും അറിഞ്ഞിട്ടില്ലെന്ന് റവന്യൂമന്ത്ര...
തിരുവനന്തപുരം: മുഖ്യമന്ത്രി എട്ട് ലക്ഷം രൂപ ചെലവാക്കി ഹെലികോപ്ടര്യാത്ര നടത്തിയത് താനും തന്റെ ഓഫീസും അറിഞ്ഞിട്ടില്ലെന്ന് റവന്യൂമന്ത്രി ഇ.ചന്ദ്രശേഖരന് പറഞ്ഞു.
ഫയലുകള്‍ തന്റെ ഓഫീസില്‍ എത്തിയിട്ടില്ലെന്നും താനും ആ ഫയലുകള്‍ കണ്ടിട്ടില്ലെന്നും റവന്യൂമന്ത്രി വ്യക്തമാക്കി.
തൃശ്ശൂരില്‍ നിന്ന് കേന്ദ്രസംഘവുമായി കൂടിക്കാഴ്ച നടത്താന്‍ ഹെലികോപ്ടറില്‍ എത്തിയ മുഖ്യമന്ത്രി പിണറായി വിജയന് യാത്ര ചെയ്തതിന്റെ ഫണ്ട് ഓഖി ദുരിതാശ്വാസ ഫണ്ടില്‍ നിന്നുമായിരുന്നു. എന്നാല്‍ സംഭവം വിവാദമായതോടെ ഈ ഉത്തരവ് പിന്‍വലിച്ചു.
സംഭവത്തില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് വന്‍വീഴ്ച പറ്റിയെന്ന് സി.പി.എം നേതാക്കള്‍ തന്നെ വിമര്‍ശിക്കുന്നുണ്ട്.
COMMENTS