മാവേലിക്കര: ജമ്മുവിലുണ്ടായ പാകിസ്ഥാന് ആക്രമണത്തില്‍ മരണമടഞ്ഞ ലാന്‍സ് നായിക് സാം എബ്രഹാമിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജന...
മാവേലിക്കര: ജമ്മുവിലുണ്ടായ പാകിസ്ഥാന് ആക്രമണത്തില്‍ മരണമടഞ്ഞ ലാന്‍സ് നായിക് സാം എബ്രഹാമിന്റെ മൃതദേഹം ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജന്മനാടായ മാവേലിക്കരയില്‍ സംസ്കരിക്കും. മാവേലിക്കര പുന്നമൂട് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്സ് പള്ളിയിലാണ് സൈനിക ബഹുമതികളോടെ സംസ്കാരം നടക്കുക.
ജമ്മുവിലെ അഖ്നൂര്‍ സുന്ദര്ബനിയിലുണ്ടായ പാക് ആക്രമണത്തില്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാം എബ്രഹാം മരിച്ചത്. മൃതദേഹം ഇന്നലെ തിരുവനന്തപുരത്ത് എത്തിച്ചിരുന്നു. മൃതദേഹം സാം പഠിച്ച ബിഷപ് ഹോഡ്ജസ് സ്കൂളിലും പിന്നീട് വീട്ടിലും പൊതുദര്‍ശനത്തിന് വയ്ക്കും.
COMMENTS