ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഇന്ന് രാത്രി എട്ടു മണിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തി...
ന്യൂഡല്‍ഹി: കേരള ബ്ലാസ്റ്റേഴ്സ് ഇന്ന് ഡല്‍ഹി ഡൈനാമോസിനെ നേരിടും. ഇന്ന് രാത്രി എട്ടു മണിക്ക് ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഫുട്ബോള്‍ പ്രേമികള്‍ ഉറ്റുനോക്കുന്ന ഒരു കൡയാണ് ഇന്ന് നടക്കുന്നത്.
ടീമിന്റെ പ്രകടനം മെച്ചപ്പെടുത്തുന്നതിനായി ഹ്രസ്വ, ദീര്‍ഘകാല നടപടികളാണ് സ്വീകരിച്ചിരിക്കുന്നതെന്ന് കോച്ച് ഡേവിഡ് ജെയിംസ് പറഞ്ഞു. അത് വിജയിച്ചാല്‍ എല്ലാം ശരിയാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ആദ്യ സീസണില്‍ ടീമിനെ ഫൈനലിലെത്തിച്ച കോച്ച് ഡേവിഡ് ജെയിംസിലാണ് ഇനി എല്ലാ പ്രതീക്ഷകളും ഉള്ളത്. സി.കെ.വിനീത് പരിക്ക് ശരിയായി കളിക്കളത്തിലുള്ളതും ആശ്വാസമേകുന്നു.
ഡല്‍ഹി ഡൈനാമോസിന്റെ അവസ്ഥയും പരുങ്ങലിലാണ്. തുടര്‍ച്ചയായി ആറു മത്സരങ്ങളില്‍ പരാജയപ്പെട്ടത് അല്പമെങ്കിലും ശരിയായത് ചെന്നൈയില്‍ എഫ്സിക്കെതിരെ ഒരു പോയിന്റ് കിട്ടിയപ്പോഴാണ്.
ഡൈനാമോസിനെ തോല്‍പ്പിച്ച് ബ്ലാസ്റ്റേഴ്സിന് പഴയ പ്രതാപം വീണ്ടെടുക്കാനാവുമോ എന്ന് കായികപ്രേമികള്‍ ശ്രദ്ധയോടെ കാത്തിരിക്കുകയാണ്.
COMMENTS