ബംഗളൂരു: ഐ.ടി നഗരമായ ബംഗുളൂരുവില്‍ ഈമാസം അവസാനം വരെ പകല്‍ വൈദ്യുതി ഉണ്ടാവില്ല. ജനുവരി അവസാനം വരെ പകല്‍ പത്തിനും വൈകുന്നേരം ആറിനുമിടയ്ക്...
ബംഗളൂരു: ഐ.ടി നഗരമായ ബംഗുളൂരുവില്‍ ഈമാസം അവസാനം വരെ പകല്‍ വൈദ്യുതി ഉണ്ടാവില്ല. ജനുവരി അവസാനം വരെ പകല്‍ പത്തിനും വൈകുന്നേരം ആറിനുമിടയ്ക്ക് വൈദ്യുതി മുടങ്ങുമെന്ന് ബംഗളൂരു ഇലക്ട്രിക് കോര്പ്പറേഷന് അറിയിച്ചു.
നഗരത്തിലെ വൈദ്യുത വിതരണ സംവിധാനത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് വൈദ്യുതി മുടങ്ങുന്നതെന്ന് കോര്പ്പറേഷന് അറിയിച്ചു. പഴയ കേബിളുകളും മറ്റ് സംവിധാനങ്ങളും മാറ്റുന്ന ജോലികളാണ് ഇവിടെ നടക്കുന്നത്.
ഈ സമയത്ത് സബ്സ്റ്റേഷനുകളും പ്രവര്ത്തിക്കത്തില്ല. അതിനാല്‍ മിക്ക സ്ഥലങ്ങളിലും പല സമയത്തായി പകല്‍ വൈദ്യുതി മുടങ്ങും.
COMMENTS