തിരുവനന്തപുരം: സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ പുതിയ ചെയര്‍മ...
തിരുവനന്തപുരം: സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ (കോം ഇന്ത്യ)യുടെ പുതിയ ചെയര്‍മാനായി മുന്‍ എംപിയും സൗത്ത് ലൈവ് ചീഫ് എഡിറ്ററുമായ സെബാസ്റ്റ്യന്‍ പോളിനെ തിരഞ്ഞെടുത്തു.
ഇ വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അമീന് പ്രസിഡന്റായും മറുനാടന്‍ മലയാളി ചീഫ് എഡിറ്റര്‍ ഷാജന് സ്കറിയ ജനറല്‍ സെക്രട്ടറിയായും തിരഞ്ഞെടുക്കപ്പെട്ടു. കാസര്‍കോട് വാര്‍ത്ത മാനേജിംഗ് എഡിറ്റര്‍ അബ്ദുല്‍ മുജീബാണ് പുതിയ ട്രഷറര്‍.
സത്യം ഓണ്‍ലൈന്‍ എഡിറ്റര്‍ വിന്‍സന്റ് നെല്ലിക്കുന്നേലിനെ വൈസ് പ്രസിഡന്റായും വൈഗ ന്യൂസ് എഡിറ്റര്‍ അജയ് മുത്താനയേയും ഷാജി ജോണ്‍ (മെട്രോ മാറ്റിനി)യേയും ജോയിന്റ് സെക്രട്ടറിമാരായും തിരഞ്ഞെടുത്തു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍:
കുഞ്ഞിക്കണ്ണന് മുട്ടത്ത് (കെ വാര്‍ത്ത), സുഹൈല്‍ (ഡൂള്‍ ന്യൂസ്), സോയി മോന് മാത്യു (മലയാളി വാര്‍ത്ത), വിജേഷ് (ഈസ്റ്റ്കോസ്റ്റ് ഡെയ്ലി), ബിനു ഫല്ഗുനന് (വണ്‍ ഇന്ത്യ), ഷബീര്‍ (ബിഗ് ന്യൂസ് ലൈവ്), കെ. ബിജ്നു (കേരള ഓണ്‍ലൈന്‍ ന്യൂസ്), കെ കെ ശ്രീജിത് (ട്രൂ വിഷന്‍ ന്യൂസ്), ഷാജി (എക്സ്പ്രസ് കേരള).
ട്രിവാന്‍ഡ്രം ക്ലബില്‍ ചേര്‍ന്ന വാര്‍ഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സംഘടനയുടെ അഞ്ചാം വാര്‍ഷികം തിരുവനന്തപുരത്ത് വിപുലമായി ആഘോഷിക്കാന്‍ യോഗത്തില്‍ തീരുമാനമായി. സോയി മോന് മാത്യുവിന്റെ നേതൃത്വത്തില്‍ ഇതിനായി പ്രത്യേക കമ്മിറ്റിക്ക് രൂപം നല്‍കുകയും ചെയ്തു.
സംഘടനയില്‍ അംഗത്വത്തിനായി പുതുതായി അപേക്ഷിച്ച അഞ്ച് ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാന്‍ കമ്മിറ്റിയെ യോഗം ചുമതലപ്പെടുത്തി. ഓണ്‍ലൈന്‍ മീഡിയ രജിസ്ട്രേഷനുമായി ബന്ധപ്പെട്ടുള്ള ആശയക്കുഴപ്പങ്ങള്‍ പരിഹരിക്കാന്‍ പിആര്‍ഡിയുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനും യോഗത്തില്‍ തീരുമാനമായി.
വൈഗ ന്യൂസ്, ഇ വാര്‍ത്ത, കെവാര്‍ത്ത, കാസര്‍കോട് വാര്‍ത്ത, ഡൂള്‍ ന്യൂസ്, സത്യം ഓണ്‍ലൈന്‍, ട്രൂ വിഷന്‍, എക്സ്പ്രസ് കേരള, ഗ്രാമജ്യോതി, മറുനാടന്‍ മലയാളി, മലയാളി വാര്‍ത്ത, വണ്‍ ഇന്ത്യ മലയാളം, ന്യൂസ് മൊമന്റ്സ്, സൗത്ത് ലൈവ്, മെട്രോ മാറ്റിനി, ബിഗ് ന്യൂസ് ലൈവ്, മലയാളം ഇ മാഗസിന്, പത്രം ഓണ്‍ലൈന്‍, അഴിമുഖം, ഈസ്റ്റ്കോസ്റ്റ് ഡെയ്ലി, നാരദ ന്യൂസ്, ഏഷ്യന്‍ ഗ്രാഫ്, കേരള ഓണ്‍ലൈന്‍ ന്യൂസ് എന്നിവയാണ് സംഘടനയിലെ അംഗങ്ങള്‍.
ദിവസവും കുറഞ്ഞത് പതിനായിരം വായനക്കാരും കേരളത്തില്‍ ഓഫീസും രണ്ട് എഡിറ്റോറിയല്‍ ജീവനക്കാര്‍ ഉള്‍പ്പെടെ മൂന്ന് ജീവനക്കാരുമുള്ള പോര്‍ട്ടലുകള്‍ക്കാണ് കോം ഇന്ത്യയില്‍ അംഗത്വം ലഭിക്കുക. പോര്‍ട്ടലുകള്‍ക്ക് അംഗത്വത്തിനായി എന്ന office@comindia.org ഇമെയില്‍ വിലാസത്തില്‍ അപേക്ഷിക്കാവുന്നതാണ്.
COMMENTS