ന്യൂഡല്‍ഹി: രാജ്യത്തിന്റെ യുദ്ധവിമാനങ്ങളുടെ മികവും ക്ഷമതയും നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ യുദ്ധവിമാനത്തില്‍ പറന്ന് കേന്ദ്ര പ്രതിരോധമന...
ന്യൂഡല്‍ഹി: രാജ്യത്തിന്റെ യുദ്ധവിമാനങ്ങളുടെ മികവും ക്ഷമതയും നേരിട്ട് കണ്ട് മനസ്സിലാക്കാന്‍ യുദ്ധവിമാനത്തില്‍ പറന്ന് കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മ്മല സീതാരാമന്. 45 മിനിട്ടോളം മന്ത്രി യുദ്ധവിമാനത്തില്‍ യാത്ര നടത്തി.
ആണവായുധം വഹിക്കാന്‍ ശേഷിയുള്ള സുഖോയ് 30 എം.കെ.ഐ പോര് വിമാനത്തിലായിരുന്നു പ്രതിരോധമന്ത്രിയുടെ ആകാശയാത്ര. സുഖോയിയില്‍ പറക്കുന്ന ആദ്യത്തെ പ്രതിരോധമന്ത്രിയാണ് നിര്‍മ്മല സീതാരാമന്.
രാജസ്ഥാനിലെ ജോധ്പുര്‍ വ്യോമസേനാ സ്റ്റേഷനിലായിരുന്നു മന്ത്രിയുടെ പറക്കല്‍. മുന്‍പ് യുദ്ധ കപ്പല്‍ ഐ.എന്‍.എസ് വിക്രമാദിത്യയിലും മന്ത്രി സഞ്ചരിച്ചിരുന്നു. ആണവായുധങ്ങള്‍ ഘടിപ്പിക്കാന്‍ ശേഷിയുള്ള വിമാനമാണ് സുഖോയ്.
മുന്‍ രാഷ്ട്രപതി പ്രതിഭാ പാട്ടീലിന് ശേഷം സുഖോയിയില്‍ സഞ്ചരിക്കുന്ന വനിതയും നിര്‍മ്മല സീതാരാമനാണ്.
COMMENTS