ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും. ജി.എസ്.ടി അവതരിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റാണിത്. കേന്ദ്രധനമന്ത്...
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ അവസാന പൊതു ബജറ്റ് ഇന്ന് അവതരിപ്പിക്കും. ജി.എസ്.ടി അവതരിപ്പിച്ച ശേഷമുള്ള ആദ്യ ബജറ്റാണിത്. കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാവിലെ പതിനൊന്നു മണിയോടുകൂടി ബജറ്റ് അവതരിപ്പിക്കും.
സാമ്പത്തിക മാന്ദ്യം മറികടക്കാനുള്ള പ്രഖ്യാപനങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. നികുതി നിരക്കുകളിലും മാറ്റം പ്രതീക്ഷിക്കാം. റെയില്‍വേ രംഗത്ത് വലിയ മാറ്റത്തിന് സാധ്യതയില്ല.
അടുത്ത സാമ്പത്തിക വര്‍ഷം രാജ്യം 7.45 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് സാമ്പത്തിക സര്‍വ്വെ സൂചിപ്പിക്കുന്നത്. അതിനാല്‍ നിലവിലെ സാമ്പത്തിക പരിഷ്കരണ നടപടികള്‍ കൂടുതല്‍ ശക്തമാക്കി ധനമന്ത്രി ബജറ്റില്‍ ഉള്‍ക്കൊള്ളിക്കുമെന്നാണ് കരുതുന്നത്.
നികുതി നിരക്കുകളില്‍ മാറ്റം വരാനുള്ള സാധ്യതയുണ്ട്. ആദായനികുതി പരിധി കൂട്ടുമോ എന്ന കാര്യം അറിയേണ്ടതായുണ്ട്.
കാര്‍ഷിക - വിദ്യാഭ്യാസ - തൊഴില്‍ മേഖലകളില്‍ എന്തൊക്കെ പ്രഖ്യാപനം ഉണ്ടാകും എന്നതും കാത്തിരുന്ന കാണേണ്ടതാണ്.
COMMENTS