കൊച്ചി; കമല്‍ സംവിധാനം ചെയ്യുന്ന ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അഭിഭാഷകനായ കെ.പി.രാമചന്ദ്രന് ഹര്...
കൊച്ചി; കമല്‍ സംവിധാനം ചെയ്യുന്ന ആമിക്ക് പ്രദര്‍ശനാനുമതി നല്‍കരുതെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അഭിഭാഷകനായ കെ.പി.രാമചന്ദ്രന് ഹര്‍ജി സമര്‍പ്പിച്ചു.
മാധവിക്കുട്ടിയുടെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കിയുള്ള ചിത്രീകരണമാണെന്നും യഥാര്‍ത്ഥ വസ്തുതകള്‍ മാറ്റിയെഴുതാന്‍ അവകാശമില്ലെന്നും കാണിച്ചാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ചിത്രത്തിന്റെ കഥയും ബ്ലൂപ്രിന്റും തിരക്കഥയും കോടതി പരിശോധിച്ച് മതവികാരം വ്രണപ്പെടുത്തുന്ന ഭാഗങ്ങളുണ്ടെങ്കില്‍ ഒഴിവാക്കുകയും അതുവരെ നിരോധനം ഏര്‍പ്പെടുത്തണമെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്.
ഹര്‍ജിക്കാരനോട് കേന്ദ്രസര്‍ക്കാരിന്റെ വാര്‍ത്താവിതരണ മന്ത്രാലയം, കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു. എതിര് കക്ഷികളായ സംവിധായകന് കമല്‍, നിര്‍മ്മാതാക്കള്‍ തുടങ്ങിയവര്‍ക്കും നോട്ടീസ് നല്‍കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു.
ചിത്രം സെന്‍സര്‍ ബോര്‍ഡിന്റെ സര്‍ട്ടിഫിക്കറ്റിന് അയച്ചിരിക്കുകയാണ്.
COMMENTS