റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപന്, അര്‍ജ്ജുന...
റാസല്‍ഖൈമ: റാസല്‍ഖൈമയില്‍ ഇന്നലെയുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു.
തിരുവനന്തപുരം സ്വദേശികളായ അതുല്‍ ഗോപന്, അര്ജ്ജുന്.വി.തമ്പി എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ കീഴ്മേല്‍ മറിയുകയായിരുന്നു.
ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു.
റാഖ് ഹോട്ടലിലെ ജീവനക്കാരാണ് ഇവരെന്നാണ് സൂചന. അപകടം നടന്ന ഉടനെ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടുപേരുടെ ജീവന് രക്ഷിക്കാനായില്ല.
COMMENTS