ന്യൂഡല്‍ഹി: ഇരുപത് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം തേടി. തിരഞ...
ന്യൂഡല്‍ഹി: ഇരുപത് ആം ആദ്മി പാര്‍ട്ടി എംഎല്‍എമാരെ അയോഗ്യരാക്കിയ നടപടിയില്‍ ഡല്‍ഹി ഹൈക്കോടതി തിരഞ്ഞെടുപ്പു കമ്മിഷന്റെ വിശദീകരണം തേടി. തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി ചോദ്യം ചെയ്ത്  ആം ആദ്മി പാര്‍ട്ടി സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി വിശദീകരണം തേടിയത്.
എംഎല്‍എമാരെ അയോഗ്യരാക്കാന്‍ രാഷ്ട്രപതിക്കു നല്‍കിയ ശുപാര്‍ശ സംബന്ധിച്ച വിശദാംശങ്ങള്‍ അറിയിക്കാന്‍ ജസ്റ്റിസ് രേഖ പിള്ളയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ അഭിഭാഷകനു നിര്‍ദ്ദേശം നല്‍കിയത്.
വെള്ളിയാഴ്ചയാണ് ഇരുപത് എംഎല്‍എമാരെ അയോഗ്യരാക്കുന്നതിനുള്ള ശുപാര്‍ശ തിരഞ്ഞെടുപ്പു കമ്മിഷന്‍ രാഷ്ട്രപതിക്കു കൈമാറിയത്. എംഎല്‍എമാര്‍ ഇരട്ടപദവി വഹിച്ചു എന്നു ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പു കമ്മിഷന്റെ നടപടി.
എംഎല്‍എമാരെ മന്ത്രിമാരുടെ പാര്‍ലമെന്ററി സെക്രട്ടറിമാരായി നിയമിച്ച നടപടിയാണ് അയോഗ്യതയിലേക്കു നയിച്ചത്.
പാര്‍ലമെന്ററി സെക്രട്ടറി പദവി ഇരട്ടപദവിയാണെന്ന് ആരോപിച്ച് അഭിഭാഷകനായ പ്രശാന്ത് പട്ടേല്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതിരെ എംഎല്‍എമാര്‍ കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.
Keywords: Aam Admi Party, election commission, Delhi high court, disqualification

COMMENTS