ചെന്നൈ: പൊങ്കല്‍ ആഘോഷം ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകളെ സാരമായി ബാധിച്ചു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ഭോഗി ചടങ്ങാ...
ചെന്നൈ: പൊങ്കല്‍ ആഘോഷം ചെന്നൈ വിമാനത്താവളത്തില്‍ നിന്നുള്ള സര്‍വ്വീസുകളെ സാരമായി ബാധിച്ചു. പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായുള്ള ഭോഗി ചടങ്ങാണ് വിമാന സര്‍വ്വീസുകളെ ബുദ്ധിമുട്ടിലാക്കിയത്. ഈ ചടങ്ങിനായി വീടുകളിലും കൃഷി ഇടങ്ങളിലും മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുന്ന പതിവുണ്ട്. ഇങ്ങനെ മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചതാണ് പ്രശ്നമായത്.
മാലിന്യങ്ങള്‍ കൂട്ടിയിട്ട് കത്തിച്ചപ്പോള്‍ വിമാനത്താവളത്തില്‍ പുകശല്യം രൂക്ഷമായി. അന്തരീക്ഷത്തിലെ പുക ചെന്നൈ മുഴുവന്‍ അപകടകരമാവും വിധം വര്‍ദ്ധിച്ചു.
ഇതുമൂലം പത്തോളം വിമാന സര്‍വ്വീസുകള്‍ വഴിതിരിച്ച് വിടേണ്ടി വന്നു. ചില സര്‍വ്വീസുകള്‍ മണിക്കൂറുകളോളം താമസിക്കുകയും ചെയ്തു.
പൊങ്കലിന്റെ പ്രധാന ചടങ്ങാണ് ഭോഗി. ഇങ്ങനെ പാഴ് വസ്തുക്കള്‍ കൂട്ടിയിട്ട് കത്തിച്ചാല്‍ ഭാഗ്യം വരുമെന്നാണ് തമിഴ്നാട്ടിലെ വിശ്വാസം.
COMMENTS