സ്വന്തം ലേഖകന്‍ ന്യൂഡല്‍ഹി: രാജ്യത്തിനാകെ അപമാനമായ സുപ്രീം കോടതി യിലെ മുതിര്‍ന്ന ന്യായാധിപന്മാരുടെ കലാപത്തിനു പരിഹരമുണ്ടാക്കാന്‍ ബാര്‍...
സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി: രാജ്യത്തിനാകെ അപമാനമായ സുപ്രീം കോടതിയിലെ മുതിര്‍ന്ന ന്യായാധിപന്മാരുടെ കലാപത്തിനു പരിഹരമുണ്ടാക്കാന്‍ ബാര്‍ കൗണ്‍സില്‍ രംഗത്ത്.ഫുള്‍കോര്‍ട്ട് ചേര്‍ന്ന് ജഡ്ജിമാര്‍ ഉന്നയിച്ച പ്രശ്നങ്ങള്‍ക്കു പരിഹാരമുണ്ടാക്കണമെന്നും ഞായറാഴ്ചയോ തിങ്കളാഴ്ചയോ തന്നെ ഫുള്‍കോര്‍ട്ട് ചേരണമെന്നും സുപ്രീം കോടതി ബാര്‍കൗണ്‍സില്‍ ആവശ്യപ്പെട്ടു.
ബാര്‍കൗണ്‍സില്‍ പാസ്സാക്കിയ പ്രമേയം ചീഫ് ജസ്റ്റിസിന് അയച്ചുകൊടുക്കും. പൊതുതാത്പര്യ ഹര്‍ജികള്‍ ഒന്നു മുതല്‍ അഞ്ചുവരെയുള്ള കോടതികള്‍ പരിഗണിക്കണമെന്നും കൗണ്‍സില്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തിനായി നിയമം നിര്‍മിക്കണം.
നിലവില്‍ കേസ് വിഭജിക്കുന്നതില്‍ അപാകമുള്ളതായി തോന്നുന്നില്ലെന്ന് ബാര്‍കൗണ്‍സില്‍ പ്രസിഡന്റ് വികാസ് സിംഗ് പറഞ്ഞു. പ്രമേയം ഐകകണ്ഠ്യേനയാണ് ബാര്‍കൗണ്‍സില്‍ പാസാക്കിയത്.
ഇപ്പോഴത്തെ വിഷയത്തെ രാഷ്ട്രീയ വത്കരിക്കരുതെന്ന് ബാര്‍കൗണ്‍സില്‍ രാഷ്ട്രീയ പാര്‍ട്ടികളോട് അഭ്യര്‍ഥിച്ചു. ജുഡിഷ്യറിയുടെ പ്രതിച്ഛായക്കു മങ്ങലേല്‍പ്പിക്കരുതെന്നും ജനങ്ങള്‍ക്ക് ജുഡിഷ്യറിയോടുള്ള വിശ്വാസം നിലനിറുത്തണെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സുപ്രീം കോടതി ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തി പ്രശ്നപരിഹാരമുണ്ടാക്കുന്നതിന് ഏഴംഗ സമിതിയെ ബാര്‍കൗണ്‍സില്‍ ചുമതലപ്പെടുത്തി. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ഒഴികെ 23 ജഡ്ജിമാരുമായാണ് ആദ്യ ഘട്ടത്തില്‍ കൂടിക്കാഴ്ച നടത്തുക.
ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം വാര്‍ത്താ സമ്മേളനം നടത്തിയ മുതിര്‍ന്ന ജഡ്ജിമാരെ സംഘം കാണും.
ചീഫ് ജസ്റ്റിസുമായി ഒടുവിലാണ് ചര്‍ച്ച നിശ്ചയിച്ചിരിക്കുന്നത്. ഞായറാഴ്ച മുതല്‍ ജഡ്ജിമാരുമായുള്ള കൂടിക്കാഴ്ച ആരംഭിക്കും.
ഇതേസമയം, ഇപ്പോഴത്തെ പ്രശ്നങ്ങളെ കേന്ദ്രസര്‍ക്കാരും ഗൗരവത്തോടെയാണ് നോക്കിക്കാണുന്നത്. കാര്യങ്ങള്‍ കോടതി തലത്തില്‍ തന്നെ പരിഹരിക്കാനായില്ലെങ്കില്‍ മാത്രം ഇടപെട്ടാല്‍ മതിയെന്ന നിയമോപദേശമാണ് സര്‍ക്കാനു ലഭിച്ചിട്ടുള്ളത്.
Keywords: India, Supreme Court, Bar Council
COMMENTS