വാഷിങ്ടണ്‍: യു.എസ്സിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ഫെബ്രുവരി 16 വരെ സര്‍ക്കാര്‍ ചെലവിനുള്ള ഫണ്ട് നീട്ടിനല്‍കാനുള്ള ബില്‍ സെ...
വാഷിങ്ടണ്‍: യു.എസ്സിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമായി. ഫെബ്രുവരി 16 വരെ സര്‍ക്കാര്‍ ചെലവിനുള്ള ഫണ്ട് നീട്ടിനല്‍കാനുള്ള ബില്‍ സെനറ്റില്‍ പാസായി. ബില്‍ ഇനി പ്രതിനിധി സഭയുടെ അംഗീകാരത്തിനായി അയയ്ക്കും.
പതിനെട്ടിനെതിരെ 81 വോട്ടുകള്‍ക്കാണ് ബില്‍ പാസായത്. ഈ ബില്‍ കഴിഞ്ഞ വെള്ളിയാഴ്ച സെനറ്റില്‍ പരാജയപ്പെട്ടതോടെ അമേരിക്കയില്‍ കടുത്ത സാമ്പത്തിക പ്രതിസന്ധി രൂപപ്പെടുകയായിരുന്നു.
ഭരണപക്ഷപാര്‍ട്ടിയായ റിപ്പബ്ലിക്കുകാര്ക്ക് ഭൂരിപക്ഷമുണ്ടെങ്കിലും ബില്ല് പാസാക്കാന്‍ വേണ്ട 60 വോട്ട് കിട്ടിയിരുന്നില്ല. കുടിയേറ്റ വിഷയത്തില്‍ തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കാതെ വോട്ടു ചെയ്യില്ലെന്ന ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ തീരുമാനമാണ് ഈ പ്രതിസന്ധിക്ക് കാരണമായത്.
അമേരിക്കയില്‍ ഇതാദ്യമായാണ് ഭരിക്കുന്ന പാര്‍ട്ടിക്ക് ഇരുസഭകളിലും ഭൂരിപക്ഷമുണ്ടായിട്ടും ഇങ്ങനെയൊരു പ്രസന്ധിയുണ്ടാകുന്നത്.
COMMENTS