തിരുവനന്തപുരം: ഫോണ്‍ കെണി വീണ്ടും വഴിത്തിരിവുണ്ടാക്കിക്കൊണ്ട്, കേസില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്...
തിരുവനന്തപുരം: ഫോണ്‍ കെണി വീണ്ടും വഴിത്തിരിവുണ്ടാക്കിക്കൊണ്ട്, കേസില്‍ മുന്‍ മന്ത്രി എ.കെ. ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് ആരോപണമുന്നയിച്ച യുവതി കോടതിയില്‍ ബോധിപ്പിച്ചു.
ഫോണില്‍ തന്നോട് അശ്ലീലം പറഞ്ഞത് ശശീന്ദ്രനാണെന്ന് ഉറപ്പില്ലെന്നും ഔദ്യോഗിക വസതിയില്‍വച്ച് മോശമായി പെരുമാറിട്ടില്ലെന്നും തിരുവനന്തപുരം സിജെഎം കോടതിയില്‍ പരാതിക്കാരി മൊഴി നല്കി.
ഇതോടെ, തിരുവനന്തപുരം മജിസ്ട്രേറ്റ് കോടതി അടുത്ത ശനിയാഴ്ച ഈ കേസില്‍ വിധിപറയും. ഇതുമായി ബന്ധപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ നിലനിന്നിരുന്ന കേസ് തീര്‍പ്പാക്കിയിരുന്നു.
കേസില്‍ നിന്നു പിന്മാറില്ലെന്നു രണ്ടാഴ്ച മുന്‍പു പറഞ്ഞ യുവതിയാണ് വീണ്ടും നിലപാട് മാറ്റിയിരിക്കുന്നത്.
COMMENTS