കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന് കമല്‍ ഒരുക്കുന്ന ആമിയിലെ ആദ്യ ഗാനം ...
കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി സംവിധായകന് കമല്‍ ഒരുക്കുന്ന ആമിയിലെ ആദ്യ ഗാനം റിസീസ് ചെയ്തു. ശ്രേയാ ഘോഷാലാണ് 'നീര്മാതളപ്പൂവിനുള്ളില് നീഹാരമായി വീണകാലം......' എന്നു തുടങ്ങുന്ന മനോഹരമായ ഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് എം.ജയചന്ദ്രനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, അനൂപ് മേനോന്, മുരളി ഗോപി, രണ്‍ജി പണിക്കര്‍, ബാലചന്ദ്രന് ചുള്ളിക്കാട്, കെ.പി.എ.സി ലളിത, രാഹുല്‍ മാധവ് തുടങ്ങിയ നീണ്ടനിര തന്നെ ഈ ചിത്രത്തില്‍ അണിനിരക്കുന്നു.
കമല്‍തന്നെ രചന നിര്‍വ്വഹിക്കുന്ന ഈ ചിത്രത്തിന്റെ നിര്‍മ്മാതാവ് റാഫേല്‍ തോമസാണ്.
ചിത്രത്തില്‍ ആമിയായി ആദ്യം ബോളിവുഡ് താരം വിദ്യാ ബാലനെയാണ് തീരുമാനിച്ചിരുന്നത്. പിന്നീട് മഞ്ജുവിന് ഈ വേഷം കിട്ടുകയായിരുന്നു. ഇതിനെ കുറിച്ചുള്ള സംവിധായകന്റെ അഭിപ്രായം വലിയ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇപ്പോള്‍ റിലീസിന്റെ കാര്യത്തിലും ചെറിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്.
COMMENTS