കൊച്ചി: നടന് ജയസൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആട് 2വിലെ വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തുവന്നു. ഷാജി പാപ്പാന്റെ വീട്ടില്‍ നടക്കുന്ന തമാ...
കൊച്ചി: നടന് ജയസൂര്യയുടെ സൂപ്പര്‍ഹിറ്റ് ചിത്രം ആട് 2വിലെ വെട്ടിമാറ്റിയ രംഗങ്ങള്‍ പുറത്തുവന്നു. ഷാജി പാപ്പാന്റെ വീട്ടില്‍ നടക്കുന്ന തമാശ രംഗങ്ങളാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ യൂട്യൂബിലൂടെ പുറത്തുവിട്ടത്.
പ്രേക്ഷകരില്‍ നിന്നും വന്‍സ്വീകാര്യതയാണ് ഇതിനും ലഭിക്കുന്നത്.
നടനും നിര്‍മ്മാതാവുമായ വിജയ്ബാബുവാണ് ചിത്രം നിര്‍മ്മിച്ചത്. ആട് ഒരു ഭീകര ജീവിയാണ് എന്ന രണ്ടുവര്‍ഷം മുന്‍പ് റിലീസായ ചിത്രത്തിന്രെ രണ്ടാം ഭാഗമാണ് ഈ ചിത്രം.
മിഥുന് മാനുവല്‍ തോമസാണ് ചിത്രത്തിന്റെ സംവിധായകന്. ഷാന്‍ റഹ്മാനാണ് സംഗീതസംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്.
COMMENTS