തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ കൂട്ടരാജി. 606 പേരോളം രാജി വച്ചു. മികച്ച ശമ്പളമുള്ള മറ്റു വകുപ്പുകളില്‍ ജോലി ലഭിച്ചതാണ് കൂട്ട രാജ...
തിരുവനന്തപുരം: കെ.എസ്.ആര്.ടി.സിയില്‍ കൂട്ടരാജി. 606 പേരോളം രാജി വച്ചു. മികച്ച ശമ്പളമുള്ള മറ്റു വകുപ്പുകളില്‍ ജോലി ലഭിച്ചതാണ് കൂട്ട രാജിക്ക് കാരണം.
ശമ്പളം തുടര്‍ച്ചയായി മുടങ്ങുന്നതും പെന്ഷന് കാര്യത്തിലുള്ള ആശങ്കയുമാണ് ജീവനക്കാരെ മറ്റു ജോലികള്‍ക്ക് പ്രേരിപ്പിക്കുന്നത്. ഇവരുടെ രാജി അംഗീകരിക്കുമ്പോഴും മറ്റു ജോലികള്‍ കിട്ടിയവരാണ് രാജിവയ്ക്കുന്നത് എന്നാണ് മാനേജ്മെന്റിന്റെ നിലപാട്.
മറ്റൊരു സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ ഇങ്ങനെ രാജി ഉണ്ടാവാറുണ്ടെന്ന് മാനേജ്മെന്റ് പറയുന്നു.
അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക്, ഗ്രേഡ് 2, ബ്ലാക്ക്സ്മിത്ത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ്, ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ളവരാണ് രാജിവച്ചത്.
COMMENTS