ഇറ്റലിയിലെ മിലാനില്‍ 9, 10, 11 തീയതികളിലാണ് വിവാഹമെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെ...
ഇറ്റലിയിലെ മിലാനില്‍ 9, 10, 11 തീയതികളിലാണ് വിവാഹമെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് അനുഷ്കയുടെ വക്താവ് പറഞ്ഞു
മുംബയ്: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയും ബോളിവുഡ് സുന്ദരി അനുഷ്ക ശര്‍മ്മയും ഉടന്‍ വിവാഹിതരായേക്കുമെന്നു വാര്‍ത്ത.
ടീമില്‍ നിന്നു തനിക്കു വിശ്രമം വേണമെന്നു കോലി ആവശ്യപ്പെടുകയും വിശ്രമം അനുവദിക്കുകയും ചെയ്തതിനു പിന്നാലെയാണ് വാര്‍ത്ത വന്നിരിക്കുന്നത്.
ഇറ്റലിയിലെ മിലാനില്‍ 9, 10, 11 തീയതികളിലാണ് വിവാഹമെന്നും ചില ചാനലുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. എന്നാല്‍ വാര്‍ത്ത തീര്‍ത്തും അടിസ്ഥാനരഹിതമാണെന്ന് അനുഷ്കയുടെ വക്താവ് പറഞ്ഞു.
തന്റെ ജീവിതത്തിലെ ഭാഗ്യദേവതയെന്നാണ് ഒരു അഭിമുഖത്തില്‍ അനുഷ്കയെക്കുറിച്ച് അടുത്തിടെ വിരാട് കോലി പറഞ്ഞത്. അനുഷ്കയുമായി കൂട്ടുകൂടുന്നതിനു മുന്‍പ് ഞാന്‍ തലച്ചോറില്ലാത്ത ഒരുവനായിരുന്നുവെന്നാണ് കോലി പ്രതികരിച്ചത്.
സഹീര്‍ ഖാനും സാഗരികയും വിവാഹിതരായ വേളയില്‍ ആശംസിക്കാനെത്തിയ വിരാട് കോലിയും അനുഷ്കയും
2014 ല്‍ ഇംഗ്ലണ്ടില്‍ നടന്ന പര്യടന വേളയില്‍ ഞാന്‍ കടുത്ത വിഷമഘട്ടത്തിലൂടെയാണ് കടന്നുപോയത്. അന്ന് എനിക്കു വേണ്ടുന്ന പിന്തുണയെല്ലാം തന്നത് അനുഷ്കയായിരുന്നു.
അനുഷ്കയുമായുള്ള ബന്ധം മറച്ചുവയ്ക്കരുതെന്ന് തന്നെ ഉപദേശിച്ചത് സഹതാരം സഹീര്‍ ഖാനാണെന്നും കോലി പറഞ്ഞു.
Keywords: Virat Kohli, Anushka Sharma, Marriage, Dating
COMMENTS