ഇനിയും 97 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 210 മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്താനുള്ളതെന്ന് ലത്തീന്‍ അ...
ഇനിയും 97 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 210 മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്താനുള്ളതെന്ന് ലത്തീന്‍ അതിരൂപത
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റില്‍ കാണാതായ മൂന്നു പേരുടെ മൃതദേഹങ്ങള്‍ കൂടി ആലപ്പുഴയുടെയും കൊച്ചിയുടെയും പുറങ്കടലില്‍ നിന്ന് തിരച്ചില്‍ സംഘം കണ്ടെത്തി.
തീരരക്ഷാസേനയാണ് രണ്ടു മൃതദേഹങ്ങള്‍ കണ്ടെടുത്തത്. മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗമാണ് ആലപ്പുഴ പുറങ്കടലില്‍നിന്ന് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. മൂന്നു മൃതദേഹങ്ങളും ആരുടേതെന്നു തിരിച്ചറിഞ്ഞിട്ടില്ല.
കാണാതായ മത്സ്യത്തൊഴിലാളികള്‍ക്കായി എട്ടാം ദിവസവും നേവിയുടേയും തീരരക്ഷാ സേനയുടേയും കപ്പലുകള്‍ തിരച്ചില്‍ തുടരുകയാണ്.
ഇനിയും 97 മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുണ്ടെന്നാണ് സര്‍ക്കാരിന്റെ കണക്ക്. 210 മത്സ്യത്തൊഴിലാളികളാണ് തിരിച്ചെത്താനുള്ളതെന്ന് ലത്തീന്‍ അതിരൂപത പറയുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം ശക്തിപ്പെടുന്നതിനാല്‍ ഞായറാഴ്ച വരെ കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് മുന്നറിയിപ്പുണ്ട്.
COMMENTS