ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന് അപമാനിച്ചത് അങ്ങേയറ്റം നെറികെട്ട നടപടിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്...
ന്യൂഡല്‍ഹി: കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തെ പാക്കിസ്ഥാന് അപമാനിച്ചത് അങ്ങേയറ്റം നെറികെട്ട നടപടിയെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് പറഞ്ഞു.
പാര്‍ലമെന്റില്‍ നടത്തിയ പ്രസ്താവനയിലാണ് സുഷമ സ്വരാജ് പാക്കിസ്ഥാനെ രൂക്ഷമായി വിമര്‍ശിച്ചത്.
ചെരുപ്പില്‍ ചിപ്പുണ്ടായിരുന്നു എന്നതടക്കമുള്ള വാദങ്ങള്‍ തെറ്റാണ്. സംഭവം വിവാദമായപ്പോഴാണ് ഇത്തരം കാര്യങ്ങള്‍ പാക്കിസ്ഥാന് ആരോപിക്കുന്നത്.
പാക്കിസ്ഥാന് കുല്ഭൂഷണ് ജാദവിന്റെ കുടുംബത്തോടു കാണിച്ച അനീതിയെ സഭ ഒറ്റക്കെട്ടായിഎതിര്ക്കണമെന്നും സുഷമ സ്വരാജ് ആവശ്യപ്പെട്ടു.
കുല്ഭൂഷണ് ജാദവിനെ ഉടന്‍ തിരിച്ചെത്തിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷം ഇന്നലെ ആവശ്യപ്പെട്ടിരുന്നു.
COMMENTS