കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ വിവാഹിതയാകുന്നതായി വാര്‍ത്ത. ലണ്ടന്‍ സ്വദേശി മൈക്കിള്‍ കോര്‍സലേയാണ് വരന്‍. ശ്രുതിയും മൈക്കിളു...
കമല്‍ഹാസന്റെ മകളും നടിയുമായ ശ്രുതി ഹാസന്‍ വിവാഹിതയാകുന്നതായി വാര്‍ത്ത. ലണ്ടന്‍ സ്വദേശി മൈക്കിള്‍ കോര്‍സലേയാണ് വരന്‍.
ശ്രുതിയും മൈക്കിളും ഒന്നിച്ച് നടന്‍ ആദവ് കണ്ണദാസന്റെ വിവാഹത്തിനെത്തിയതോടെയാണ് ഇരുവരും വിവാഹിതരാകുന്ന വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞത്. വിവാഹത്തിന് ഇരുവരും പാരമ്പര്യവേഷമണിഞ്ഞാണ് എത്തിയത്.
വിവാഹത്തിന് കമല്‍ സമ്മതിച്ചെന്നാണ് വിവരം. ശ്രുതിയും മൈക്കിളും അമ്മ സരിതയെയും സന്ദര്‍ശിച്ചതായാണ് വിവരം.
ശ്രുതി അഭിനയിക്കുന്ന ചിത്രങ്ങളുടെ സെറ്റിലും പ്രൊമോഷന്‍ വേദികളിലും മൈക്കിളിന്റെ സാന്നിധ്യം പതിവായതോടെയാണ് ഇരുവരും തമ്മിലുള്ള ബന്ധം ശ്രദ്ധയില്‍പ്പെടുന്നത്.
മൈക്കിള്‍ ലണ്ടനിലെ ഡ്രാമാ സെന്ററില്‍ നിന്ന് ബിരുദം നേടിയിട്ടുണ്ട്. ഇപ്പോള്‍ വിവിധ തിയേറ്റര്‍ ഗ്രൂപ്പുകളില്‍ പ്രവര്‍ത്തിക്കുന്നു.
Keywords: Shruti Hasan, Kamal Hasan, Marriage, Movie

COMMENTS