ന്യൂഡല്‍ഹി: നടന് ശശികപൂര്‍ നിര്യാതനായപ്പോള്‍ അനുശോചനപ്രവാഹമെത്തിയത് തിരുവനന്തപുരം എംപി ശശി തരൂരിന്റെ പേരില്‍. തരൂര്‍ തന്നെയാണ് ഇക്കാ...
ന്യൂഡല്‍ഹി: നടന് ശശികപൂര്‍ നിര്യാതനായപ്പോള്‍ അനുശോചനപ്രവാഹമെത്തിയത് തിരുവനന്തപുരം എംപി ശശി തരൂരിന്റെ പേരില്‍.
തരൂര്‍ തന്നെയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. ശശി തരൂരിന്റെ ഓഫീസില്‍ പലരും അനുശോചനമറിയിക്കാനെത്തി.
അതിശയോക്തിപരമോ അനവസരത്തിലുള്ളതോ ആണ് തനിക്കുള്ള അനുശോചനങ്ങളെന്നു തരൂര്‍ ട്വീറ്റ് ചെയ്തു.
തരൂര്‍ ഗുരുതരാവസ്ഥയിലാണോ എന്ന് അന്വേഷിച്ച് രണ്ടു പത്രപ്രവര്‍ത്തകരും അദ്ദേഹത്തിന്റെ ഓഫീസിലേക്ക് വിളിച്ചു ചോദിച്ചു.
ശശി കപൂറിന്റെ നിര്യാണത്തില്‍ തരൂര്‍ അനുശോചനമറിക്കുകയും ചെയ്തു. ശരീരത്തിന്റെ ഒരു ഭാഗം നഷ്ടപ്പെട്ട പ്രതീതിയാണ് ആ മരണവാര്‍ത്ത തനിക്കുണ്ടാക്കിയതെന്നാണ് തരൂരിന്റെ ട്വീറ്റ്.
Keywords: Shsahi Kapoor, Shashi Tharoor
COMMENTS