എറണാകുളം: എറണാകുളത്ത് വീണ്ടും വന്‍ കവര്‍ച്ച. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഗരത്തില്‍ കവര്‍ച്ച നടക്കുന്നത്. തൃപ്പൂണിത്തുറയില്‍ വീട്ടുക...
എറണാകുളം: എറണാകുളത്ത് വീണ്ടും വന്‍ കവര്‍ച്ച. തുടര്‍ച്ചയായ രണ്ടാം ദിവസമാണ് നഗരത്തില്‍ കവര്‍ച്ച നടക്കുന്നത്.
തൃപ്പൂണിത്തുറയില്‍ വീട്ടുകാരെ കെട്ടിയിട്ട് 50 പവന് സ്വര്‍ണ്ണമടക്കം കവര്‍ന്നു.
ഇതര സംസ്ഥാനക്കാരായ പത്തംഗസംഘത്തെയാണ് സംശയിക്കുന്നത്.
ജനല്‍ തകര്‍ത്ത് വീടിന് അകത്തു കടന്ന സംഘം ഗൃഹനാഥനെ തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. വീട്ടിലുള്ള മറ്റാളുകളെ കെട്ടിയിട്ട ശേഷമായിരുന്നു കവര്‍ച്ച.
ആക്രമികളുടെ ഭാഷ ഹിന്ദിയായിരുന്നെന്നാണ് വീട്ടുകാര്‍ പറയുന്നത്.
എറണാകുളത്ത് കഴിഞ്ഞ ദിവസം നടന്ന കവര്‍ച്ചയോട് ഇതിന് സാമ്യമുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് പ്രത്യേക സംഘം അന്വേഷിക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞു.
COMMENTS