മുസാഫര്‍നഗര്‍: യുവാവ് കാമുകിയോടൊപ്പം ഒളിച്ചോടി. യുവാവിനോടുള്ള പ്രതികാരമായി അമ്മയെ കൂട്ടബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശ്, ശാമ് ലി ജില്ല...
ഉത്തര്‍പ്രദേശ്, ശാമ് ലി ജില്ലയിലെ നോജാല്‍ ഗ്രാമത്തിലാണ് മനുഷ്യമനസ്സാക്ഷിയെ നടുക്കുന്ന ക്രൂരമായ സംഭവം അരങ്ങേറിയത്.
മുസാഫര്‍നഗറിലെ ഇരുപത്തിനാലുകാരിയോടൊപ്പമാണ് ഭോപ്പുര സ്വദേശിയായ യുവാവ് ഒളിച്ചോടിയത്.
സംഭവത്തിനു ശേഷംയുവതിയുടെ ബന്ധുക്കള്‍ യുവാവിന്റെ മാതാപിതാക്കളെയും സഹോദരനെയും തട്ടിക്കൊണ്ടുപോയി തടവിലാക്കി.
അച്ഛനെയും സഹോദരനേയും ക്രൂരമായി മര്‍ദ്ദിക്കുകയും അമ്മയെ കൂട്ടൂബലാത്സംഗത്തിന് ഇരയാക്കുകയുമായിരുന്നു.
കുടുംബത്തെ കാണാതായതിനെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് തടവില്‍ കഴിഞ്ഞവരെ രക്ഷപ്പെടുത്തിയത്.
സംഭവത്തില്‍ യുവതിയുടെ അച്ഛന്‍, രണ്ടു സഹോദരന്മാര്‍, സഹോദരപുത്രന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു.
യുവതിയുടെ സഹോദരന്മാരില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവരെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.
Keywords: Son elopes with girl, Mother gang raped,Crime,Police, arrest, Utterpradesh
COMMENTS