തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മെഡിക്കല്‍ കമ്മീഷന് ബില്ലില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ബന്ദ് നടക്കും. സര്‍ക്കാര്‍ - സ്വകാര്യ ആശുപ...
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ മെഡിക്കല്‍ കമ്മീഷന് ബില്ലില്‍ പ്രതിഷേധിച്ച് മെഡിക്കല്‍ ബന്ദ് നടക്കും.
സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ ഒ.പി വിഭാഗം പ്രവര്‍ത്തിക്കില്ല. അത്യാഹിതം, കിടത്തി ചികിത്സാവിഭാഗം എന്നിവയെ സമരത്തില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
രാജ്ഭവന് മുന്നിലാണ് സമരം നടക്കുന്നത്.
ബില്ലിനെതിരെ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അനിശ്ചിതകാല സമരവും തുടരുകയാണ്.
ഹോമിയോ, ആയുര്‍വേദം, യുനാനി തുടങ്ങിയ ചികിത്സ പഠിച്ചവര്‍ക്ക് ബ്രിഡ്ജ് കോഴ്സിലൂടെ അലോപ്പതിയിലും ചികിത്സ ചെയ്യാന്‍ അനുമതി നല്‍കിയത്, എം.ബി.ബി.എസ് പാസായവര്‍ക്ക് നെക്സ്റ്റ് പരീക്ഷ എഴുതിയാല്‍ മാത്രമേ പ്രാക്ടീസ് ചെയ്യാനാകൂ തുടങ്ങിയ തീരുമാനങ്ങള്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് സമരം. ഐ.എം.എയാണ് പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
COMMENTS