കൊല്ലം: അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. തലവൂര്‍ നെടുവന്നൂര്‍ നെല്ലിപ്പള്ളി വീട്ടില്‍ പര...
കൊല്ലം: അമിതവേഗത്തിലെത്തിയ കാര്‍ ബൈക്കില്‍ ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു.
തലവൂര്‍ നെടുവന്നൂര്‍ നെല്ലിപ്പള്ളി വീട്ടില്‍ പരേതനായ ഗോപാലന്റെയും ചെല്ലമ്മയുടെയും മകന് സന്തോഷ് (30) ആണ് മരിച്ചത്. കൊട്ടാരക്കര നെടുവത്തൂര്‍ താമരശ്ശേരി ജംഗ്ഷനു സമീപമാണ് അപകടം നടന്നത്.
ശനായാഴ്ച ഉച്ചയോടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ സന്തോഷ് അമ്പതുമീറ്ററോളം അകലെ തെറിച്ചുവീണു. സംഭവസ്ഥലത്തു വച്ചുതന്നെ സന്തോഷ് മരിച്ചു.
നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡരികിലെ മതിലും വൈദ്യുതി തൂണും ഇടിച്ചു തകര്‍ത്ത് സമീപത്തെ പുരയിടത്തിലേക്കു മറിഞ്ഞു.
അപകടത്തില്‍ സന്തോഷിന്റെ കാല് അറ്റുമാറി. ശരീരവും കാലും രണ്ടിടത്താണ് കിടന്നിരുന്നത്. കാര്‍ യാത്രക്കാര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു.
പത്തനാപുരത്തെ സ്വകാര്യ ലാബിലെ ജീവനക്കാരനാണ് സന്തോഷ്. ലാബിലെ ആവശ്യങ്ങള്‍ക്കായി കൊല്ലത്തുപോയി മടങ്ങിരുമ്പോഴാണ് അപകടമുണ്ടായത്.
Keywords: Accident, Death, Kollam

COMMENTS