കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി മമ്മൂട്ടി പ്രതികര...
കസബയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ക്കെതിരെ നടി പാര്‍വതി ഉയര്‍ത്തിയ വിമര്‍ശം വിവാദമായതിന്റെ പശ്ചാത്തലത്തില്‍ ആദ്യമായി മമ്മൂട്ടി പ്രതികരിക്കുന്നു. മനോരമ ഓണ്‍ലൈന്‍ അനുവദിച്ച അഭിമുഖത്തിലാണ് മമ്മൂട്ടി തന്റെ അഭിപ്രായം അറിയിച്ചത്.
പാര്‍വതി അന്നു തന്നെ സന്ദേശം അയച്ചിരുന്നു. അതൊന്നും സാരമാക്കേണ്ടെന്നും നമ്മളെപ്പോലെയുള്ളവരെ ഇത്തരം വിവാദങ്ങളിലേക്കു വലിച്ചിഴയ്ക്കുന്നത് സാധാരണയാണെന്നും പറഞ്ഞ് പാര്‍വതിയെ സമാധാനിപ്പിച്ചിരുന്നു.
പിന്നീട് വിദേശയാത്രയും മറ്റുമായി തിരക്കുകളില്‍പ്പെട്ടതിനാല്‍ പല സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പല കാര്യങ്ങളും ശ്രദ്ധിക്കാനായില്ലെന്നും അദ്ദേഹം പറയുന്നു.
നമുക്ക് വേണ്ടത് അര്ത്ഥവത്തായസംവാദങ്ങളാണ്. വിവാദത്തിനു പുറകെ പോകാറില്ല. സഭ്യമായ, സ്വതന്ത്രമായ അഭിപ്രായ സ്വാതന്ത്ര്യത്തിനു വേണ്ടിയാണ് നമ്മളെല്ലാം നിലകൊള്ളുന്നത്.
തനിക്കു വേണ്ടി പ്രതികരിക്കാനും പ്രതിരോധിക്കാനും ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മമ്മൂട്ടി അറിയിച്ചു.
ആവിഷ്കാര സ്വാതന്ത്യം പോലെ പ്രധാനപ്പെട്ടതാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഓപ്പണ്‍ ഫോറത്തിലാണ് കസബയിലെ മമ്മൂട്ടിയുടെ കഥാപാത്രം സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയന്ന് പാര്‍വതി വിമര്‍ശിച്ചത്.
മമ്മൂട്ടിക്കെതിരെയാണ് പാര്‍വതിയുടെ വിമര്‍ശനം എന്ന് വ്യാഖ്യാനിച്ച് പാര്‍വതിക്കെതിരെ ശക്തമായ ആക്രമണമാണ് സാമൂഹ്യമാധ്യമങ്ങളിലുണ്ടായത്. ഇതിനെതിരെ പാര്‍വതി ഡിജിപിക്കു പരാതി നല്കിയതി്ന്റെ അടിസ്ഥാനത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തിരുന്നു.
Keywords:Parvathy,Mammootty, Kasaba, Malayalam movie, response

COMMENTS