ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം അന്വേഷിക്കുന്നതിനായി റിട്ട. ജഡ്ജി ജസ്റ്റിസ് എ. അറുമുഖ സ്വാമി കമ്മിഷനെ സര്ക്കാ...
ചെന്നൈ: തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ദുരൂഹമരണം അന്വേഷിക്കുന്നതിനായി റിട്ട. ജഡ്ജി ജസ്റ്റിസ് എ. അറുമുഖ സ്വാമി കമ്മിഷനെ സര്‍ക്കാര്‍ നിയമിച്ചതിനു പിന്നാലെ അസുഖത്തെ കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി ജയലളിതയെ ചികിത്സിച്ച ആശുപത്രി.
ജയലളിതയെ ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ ശ്വാസമില്ലാത്ത നിലയില്‍ അര്ദ്ധബോധാവസ്ഥയിലായിരുന്നെന്നും ചെന്നൈ അപ്പോളോ ആശുപത്രി ഉപാധ്യക്ഷ പ്രീത റെഢ്ഡി പറഞ്ഞു.
ന്യൂഡല്‍ഹിയില്‍ നിന്നും വിദേശത്തു നിന്നും എത്തിയ വിദഗ്ദ്ധ ഡോക്ടര്‍മാരാണ് ജയയെ ചികിത്സിച്ചത്. ആശുപത്രിക്ക് കഴിയുന്നതിന്റെ പരമാവധി ചികിത്സ നല്കി. ആശുപത്രി രേഖകള്‍ പരിശോധിച്ചാല്‍ നിഗൂഢത ഇല്ലാതാവുമെന്നും പ്രീതാ റെഢ്ഡി ന്യൂഡല്‍ഹിയില്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
അണ്ണാ ഡിഎംകെ സ്ഥാനാര്‍ത്ഥികള്‍ ജയലളിതയുടെ വിരലടയാളം എടുക്കുമ്പോള്‍ ജയലളിതയ്ക്കു ബോധമുണ്ടായിരുന്നോ എന്നു ചോദിച്ചപ്പോള്‍ അപ്പോള്‍ താന്‍ അവിടെ ഇല്ലായിരുന്നു എന്നായിരുന്നു പ്രീത റെഢ്ഡിയുടെ മറുപടി.
അപ്പോളോ ആശുപത്രിയില്‍ 75 ദിവസമാണ് ജയലളിത ചികിത്സയില്‍ കഴിഞ്ഞത്. 2016 ജനുവരി അഞ്ചിനാണ് ജയലളിത മരിച്ചത്.
ജയലളിതയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. അതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ അന്വേഷണ കമ്മിഷനെ നിയമിച്ചത്.
Keywords: Jayalalitha, Death, Apollo hospital, AIADMK

COMMENTS