മഡ്ഗാവ് : എഫ്.സി. ഗോവയുടെ തട്ടകത്തില്‍ ചെന്ന് കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളിന്റെ മാനംകെട്ട തോല്‍വി ഏറ്റുവാങ്ങി. രണ്ടിനെതിരേ അഞ്ചു ഗോ...
മഡ്ഗാവ് : എഫ്.സി. ഗോവയുടെ തട്ടകത്തില്‍ ചെന്ന് കേരള ബ്ലാസ്റ്റേഴ്സ് മൂന്നു ഗോളിന്റെ മാനംകെട്ട തോല്‍വി ഏറ്റുവാങ്ങി. രണ്ടിനെതിരേ അഞ്ചു ഗോളിനാണ് കേരളത്തെ ഗോവ നിഷ്പ്രഭമാക്കിയത്.
കഴിഞ്ഞ മത്സരത്തില്‍ ചുവപ്പ് കാര്‍ഡ് കണ്ട കേരളത്തിന്റെ സൂപ്പര്‍ താരം സി.കെ. വിനീതിന് ഇന്ന് കളിക്കാനായില്ല. ഇതു ബ്ലാസ്റ്റേഴ്സിന് വലിയ തിരിച്ചടിയായി.
ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ കേരളത്തിന് ആദ്യ എവേ മാച്ചായിരുന്നു ഇത്. കളിയുടെ തുടക്കത്തില്‍ തന്നെ രണ്ട് ഗോളുകള്‍ വീതം നേടി ഇരു ടീമുകളും ഒപ്പത്തിനൊപ്പമെത്തിയിരുന്നു. പിന്നീടാണ് ഗോവ കത്തിക്കയറിയത്.
ലാന്‍സറോട്ടെ ഗോവയ്ക്ക് വേണ്ടി രണ്ട് ഗോളുകള്‍ നേടി. കോറോമിനോസിന് മൂന്ന് ഗോളുകള്‍ നേടി. രണ്ടാം പകുതിയില്‍ ഏഴ് മിനിട്ടുകള്ക്കിടയിലാണ് കോറോ ഹാട്രിക് നേടിയത്.
ബ്ലാസ്റ്റേഴ്സിന് വേണ്ടി സിഫ്നിയോസും ജാക്കി ചന്ദും ഓരോ ഗോള്‍ വീതം നേടി.
Keywords: Goa, Kerala, ISL, Kerala Blasters, Goa FC
COMMENTS