തന്നെ പിന്താങ്ങിയ വ്യക്തികളെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ളിപ് വിശാല്‍ പുറത്തുവിടുകയും റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിനു മുന്നിലെ റോഡ് ഉ...
തന്നെ പിന്താങ്ങിയ വ്യക്തികളെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ളിപ് വിശാല്‍ പുറത്തുവിടുകയും റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിനു മുന്നിലെ റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിച്ചത്
ദീപക് നമ്പ്യാര്‍
ചെന്നൈ:തമിഴ്നാട്ടിലെ ആര്.കെ.നഗര്‍ ഉപതിരഞ്ഞെടുപ്പിലേക്ക് നടന് വിശാല്‍ ഫയല്‍ ചെയ്ത നാമനിര്‍ദ്ദേശ പത്രിക തള്ളിയ റിട്ടേണിംഗ് ഓഫീസര്‍ നാടകീയമായ നീക്കങ്ങള്‍ക്കൊടുവില്‍ പത്രിക സ്വീകരിച്ചു.തന്നെ പിന്താങ്ങിയ വ്യക്തികളെ ഭീഷണിപ്പെടുത്തിയതിന്റെ ഓഡിയോ ക്ളിപ് വിശാല്‍ പുറത്തുവിടുകയും റിട്ടേണിംഗ് ഓഫീസറുടെ ഓഫീസിനു മുന്നിലെ റോഡ് ഉപരോധിക്കുകയും ചെയ്തു. ഇതിനെ തുടര്‍ന്നാണ് പത്രിക സ്വീകരിച്ചത്.
സമരത്തിനൊടുവില്‍ ആര്.കെ.നഗര്‍ തിരഞ്ഞെടുപ്പില്‍ എന്റെ നാമനിര്‍ദ്ദേശം അംഗീകരിക്കപ്പെട്ടു. സത്യം വിജയിക്കുന്നു എന്നാണ് വിശാല്‍ ട്വീറ്റ് ചെയ്തത്.
റോഡ് ഉപരോധിച്ചതിന് വിശാലിനെയും കൂട്ടരെയും അറസ്റ്റു ചെയ്തിരുന്നു. പിന്നീട് റിട്ടേണിംഗ് ഓഫീസറെ കാണുന്നതിനായി വിട്ടയയ്ക്കുകയും ചെയ്തു.
ഇതേസമയം, മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ സഹോദരപുത്രി ദീപാ ജയകുമാറിന്റെ നാമനിര്‍ദ്ദേശ പത്രിക റിട്ടേണിംഗ് ഓഫീസര്‍ തള്ളി. സത്യവാങ്മൂലത്തില്‍ നിരവധി കോളങ്ങള്‍ പൂരിപ്പിക്കാതിരുന്നതാണ് പത്രിക തള്ളാന്‍ കാരണം. തന്നോട് രാഷ്ട്രീയ വൈരം കാട്ടിയെന്നാണ് ദീപ ഇതിനെക്കുറിച്ചു പ്രതികരിച്ചത്.
മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്നാണ് ആര്‍കെ നഗറില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നത്. നേരത്തേ പ്രഖ്യാപിച്ച തിരഞ്ഞെടുപ്പ് വ്യാപക ക്രമക്കേടുകളെ തുടര്‍ന്ന് തിരഞ്ഞെടുപ്പു കമ്മിഷന് റദ്ദാക്കിയിരുന്നു.
ഭരണകക്ഷിയായ എ.ഐ.എ.ഡി.എം.കെ.ക്ക് സീറ്റ് നിലനിറുത്തുക എന്നത് കനത്ത വെല്ലുവിളിയായി മാറിയിരിക്കുകയാണ്. എ.ഐ.എ.ഡി.എം.കെ പ്രിസീഡിയം ചെയര്മാന് ഇ. മധുസൂദനനാണ് അവരുടെ സ്ഥാനാര്‍ത്ഥി.
എന്നാല്‍, വിശാലിന്റെ വരവോടെ ചിത്രമാകെ മാറുകയാണ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന വിശാല്‍ യുവാക്കളെ ആകര്ശിഷിക്കുമെന്നാണ് കരുതുന്നത്. സിനിമാരംഗത്ത് ധീര നിലപാടുകളെടുത്ത് താരസംഘടന പിടിച്ചെടുത്ത വിശാലിനെ ആര്‍ക്കും പെട്ടെന്നു തള്ളിക്കളയാനാവില്ല.
എ.ഐ.എ.ഡി.എം.കെ. നേതാവായിരുന്ന ടി.ടി.വി. ദിനകരനും സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുന്നുണ്ട്. ബിജെപിയും മത്സരിക്കുന്നുണ്ട്. മുരുഡു ഗണേശാണ് ഡി.എം.കെ സ്ഥാനാര്‍ഥി. ഡിസംബര്‍ 21 നാണ് തിരഞ്ഞെടുപ്പ്. 24 ന് ഫലം പ്രഖ്യാപിക്കും. ഇടതുപക്ഷത്തിന്റെ പിന്തുണ ഡിഎംകെയ്ക്കാണ്.
Keywords: Vishal, RK Nagar, By election, Tamilnadu
COMMENTS