കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്കാന...
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപ് നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് അങ്കമാലി കോടതിയില്‍ ഹര്‍ജി നല്‍കാനൊരുങ്ങുന്നു.
കുറ്റ പത്രം മാധ്യമങ്ങള്‍ക്ക് ചോര്ന്നതിനെതിരെയുള്ള ഹര്‍ജിക്ക് പിന്നാലെയാണ് ദിലീപ് വീണ്ടും അങ്കമാലി കോടതിയില്‍ ഹര്‍ജി നല്കാന് ഒരുങ്ങുന്നത്.
കുറ്റപത്രം ലഭിച്ചെങ്കിലും അനുബന്ധ സാക്ഷിമൊഴികള്‍ അടക്കമുള്ളവ ലഭിച്ചില്ലെന്നാണ് ദിലീപിന്റെ അഭിഭാഷകന് പറയുന്നത്.
കേസ് പ്രധാന ഘട്ടത്തിലേക്ക് നീങ്ങുന്നതിനാല്‍ പ്രധാനപ്പെട്ട തെളിവുകളും സാക്ഷിമൊഴികളും പരിശോധിക്കാന്‍ പ്രതിഭാഗത്തിന് അവകാശമുണ്ടെന്നാണ് ദിലീപിന്റെ അഭിഭാഷകന്റെ വാദം.
ഇതിനിടെ പ്രധാന പ്രതികളായ സുനില്‍ കുമാര്‍ അടക്കമുള്ള ആറ് പ്രതികള്‍ക്ക് അങ്കമാലി കോടതി കുറ്റപത്രം കൈമാറി.
COMMENTS