ന്യൂഡല്‍ഹി: സൂപ്പര്‍ ഹിറ്റായിരുന്ന ദംഗല്‍ സിനിമയിലെ നടി സൈറാ വസിം ഡല്‍ഹിയില്‍നിന്നു മുംബയിലേക്കു പോകുന്നതിനിടെ പിന്‍ സീറ്റിലിരുന്ന യാത്ര...
ന്യൂഡല്‍ഹി: സൂപ്പര്‍ ഹിറ്റായിരുന്ന ദംഗല്‍ സിനിമയിലെ നടി സൈറാ വസിം ഡല്‍ഹിയില്‍നിന്നു മുംബയിലേക്കു പോകുന്നതിനിടെ പിന്‍ സീറ്റിലിരുന്ന യാത്രക്കാരന്‍ നടിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ചു.
തന്നെ ഉപദ്രവിക്കുന്നതിന്റെ ദൃശ്യമടക്കം നടി കരഞ്ഞുകൊണ്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റുചെയ്തിട്ടുണ്ട്. പിന്‍ സീറ്റിലിരുന്ന യാത്രക്കാരന്‍ കാല്‍കൊണ്ട് സൈറയുടെ പിന്നിലും കഴുത്തിലും ഉരസുകയായിരുന്നു.
സൈറ ഉറക്കത്തിലായിരുന്നു. ഞെട്ടിയുണര്‍പ്പോഴാണ് തന്റെ ദേഹത്ത് ഇഴയുുന്ന കാല്‍ കണ്ടതെന്ന് കരഞ്ഞുകൊണ്ട് സൈറ പറയുന്നു.
മങ്ങിയ വെളിച്ചമായതിനാല്‍ അക്രമിയുടെ മുഖം പകര്‍ത്താനായില്ല. പത്തു മിനിറ്റ് അതിക്രമം നീണ്ടുനിന്നെന്ന് സൈറ പറയുന്നു.
എയര്‍ വിസ്താരയിലാണ് സൈറ യാത്ര ചെയ്തിരുന്നത്. സൈറയുടെ വീഡിയോ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അക്രമിയുടെ വിവരങ്ങള്‍ ശേഖരിക്കുകയാണെന്നും വിമാനക്കമ്പനി അറിയിച്ചു. സൈറയ്ക്ക് എല്ലാ പിന്തുണയുമുണ്ടെന്നും ഇത്തരം യാത്രക്കാരെ വിമാനത്തില്‍ അനുവദിക്കില്ലെന്നും കമ്പനി പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
Keywords: Ziara, Dangal, Movie, Air Plane, Crime, Molesting
COMMENTS