കൊച്ചി: സോളാര്‍ കേസിലെ ജുഡിഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താക്കുറ...
കൊച്ചി: സോളാര്‍ കേസിലെ ജുഡിഷ്യല്‍ കമ്മിഷന് റിപ്പോര്‍ട്ട് ലഭിച്ചതിനു പിന്നാലെ ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന് വാര്ത്താക്കുറിപ്പിറക്കിയതിനെതിരേ ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം.
മുഖ്യമന്ത്രി വാര്‍ത്താക്കുറിപ്പ് ഇറക്കിയത് ശരിയായ നടപടിയല്ല. കേസില്‍ വിചാരണ നടക്കും മുന്‍പ് മുഖ്യമന്ത്രി നിഗമനങ്ങളില്‍ എത്തിയതെങ്ങനെയെന്നും കോടതി ചോദിച്ചു. വ്യക്തിയുടെ പ്രതിച്ഛായ കാക്കേണ്ട ചുമതല സര്‍ക്കാരിനാണെന്നും കോടതി ഓര്‍മിപ്പിക്കുന്നു.
സരിതയുടെ കത്തിലെ അപകീര്‍ത്തികരമായ പരാമര്‍ശവും സര്‍ക്കാരിന്റെ തുടര്‍ നടപടിയും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് കോടതി ഈ നിലപാടിലെത്തിയത്.
കോണ്‍ഗ്രസ് നേതാവു കൂടിയായ പ്രമുഖ അഭിഭാഷകന് കപില്‍ സിബലാണ് ഉമ്മന്‍ ചാണ്ടിക്കുവേണ്ടി ഹാജരായത്. കേസ് ഉച്ചയ്ക്കു ശേഷം വീണ്ടും പരിഗണിക്കുന്നുണ്ട്.
COMMENTS