തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും. ഇന്നലെ ആരോഗ്...
തിരുവനന്തപുരം: ഡോക്ടര്‍മാരുടെ പെന്ഷന് പ്രായം കൂട്ടിയതില്‍ പ്രതിഷേധിച്ചുള്ള ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം ഇന്നും തുടരും.
ഇന്നലെ ആരോഗ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ച സമവായമാകാതെ പിരിഞ്ഞതിനാലാണ് പണിമുടക്ക് തുടരാന്‍ ഡോക്ടര്‍മാരുടെ സംഘടന തീരുമാനിച്ചത്.
പെന്ഷന് പ്രായം കൂട്ടുന്നത് ഒഴിവാക്കുക, ബോണ്ട് സമ്പ്രദായം എടുത്ത് കളയുക എന്നിവയായിരുന്നു ചര്‍ച്ചയില്‍ ഡോക്ടര്‍മാരുടെ സംഘടനയുടെ ആവശ്യം. ഇതാണ് സമവായമാകാതെ പിരിഞ്ഞത്. അതിനാല്‍ ഒ.പിയിലും വാര്‍ഡിലും ഡോക്ടര്‍മാര്‍ കയറില്ല.
സമരത്തിനായി രൂപീകരിച്ച മെഡിക്കോസ് ജോയിന്റ് ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചുവിടുകയും മെഡിക്കല്‍ പി.ജി ഭാരവാഹികളെ നീക്കുകയും ചെയ്തു. തുടര്‍ന്ന് ഡോക്ടര്‍മാരുടെ സംഘടന പിരിച്ചുവിട്ട് പുതിയ സംഘടന രൂപീകരിച്ചു.
എന്നാല്‍ ഡോക്ടര്‍മാരുടെ സമരത്തെ ശക്തമായി പ്രതിരോധിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
COMMENTS