തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവില്‍ വരും. ശമ്പളം വിതരണം ചെയ്യുന...
തിരുവനന്തപുരം: ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയേറ്റില്‍ ഇന്നു മുതല്‍ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം നിലവില്‍ വരും.
ശമ്പളം വിതരണം ചെയ്യുന്ന സ്പാര്‍ക്ക് എന്ന സോഫ്ട് വെയറുമായി പഞ്ചിംഗ് സംവിധാനത്തെ ബന്ധപ്പെടുത്തും. അതിനാല്‍ ഹാജര്‍ കൃത്യമല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്ക് ആ ദിവസത്തെ ശമ്പളം നഷ്ടമാകും.
മന്ത്രിമാരെയും ചീഫ് സെക്രട്ടറിമാരെയും ഈ പഞ്ചിംഗില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫിന് ഇത് ബാധകമാണ്.
ജീവനക്കാര്‍ കൃത്യസമയത്ത് എത്താത്തതും ഫയലുകള്‍ കൃത്യമായി നീങ്ങാത്തതും ഈ പഞ്ചിംഗ് സംവിധാനം നിലവില്‍ വരാന്‍ കാരണമാണ്.
COMMENTS