ഇന്‍ഡോര്‍: ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്...
ഇന്‍ഡോര്‍: ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു.
വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ പ്രിഫെക്ട് കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോയുടെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലി വേളയിലാണ് പ്രഖ്യാപന ശുശ്രൂഷ നടത്തിയത്.
ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനി സമൂഹത്തിലെ അംഗമായിരുന്നു സിസ്റ്റര്‍ റാണി മരിയ. മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചായിരുന്നു സേവനം നടത്തിയിരുന്നത്.
1995 ഫെബ്രുവരി 25ന് ഇന്‍ഡോര്‍ - ഉദയ്‌നഗര്‍ റൂട്ടില്‍ ബസ് യാത്രയ്ക്കിടെ വാടകക്കൊലയാളിയായ സമന്ദര്‍ സിംഗ് സിസ്റ്റര്‍ റാണി മരിയെ ക്രൂരമായി കൊല്ലുകയായിരുന്നു.
സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ട് ഫ്രാന്‍സിസ് മാര്‍പാപ്പ പുറപ്പെടുവിച്ച കല്പന, കര്‍ദിനാള്‍ ഡോ. ആഞ്ജലോ അമാത്തോ ലത്തീനിലും സിറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും ശുശ്രൂഷാ വേളയില്‍ വായിച്ചു.
മാര്‍പാപ്പയുടെ പ്രഖ്യാപനം റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്‌ഫോര്‍ ടോപ്പോ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു.
ഇന്ത്യയില്‍ നിന്നുള്ളവരും വിദേശീയരുമായി അന്‍പതോളം മെത്രാന്മാര്‍ ശുശ്രൂഷകളില്‍ പങ്കെടുത്തു.
Sister Rani Maria has been declared as the blessed in an event at the Indore St. Paul Higher Secondary School.
Sister Rani Maria was a member of the Franciscan Clarist Constitution (FCC) monastery community. On February 25, 1995, Sister Rani Mari was brutally murdered by Samandar Singh while traveling by bus on Indore-Udayagar route.
Nearly 50 bishops from India and foreigners took part in the service.
Kyewords: Blessed Sister Rani Maria, God, Indore St Paul Higher Secondary School, Prefect Cardinal, Anjalo Amato, chief consolidation, Franciscan Clarist Constitution , FCC, monastery community, Udaynagar, Madhya Pradesh, Samandar Singh, Sister Rani Mari, martyr, Major Archbishop Cardinal Mar George Alenchery, Angolo Amato, Latin Church, Malankara Church,
COMMENTS