ഗുരുഗ്രാം: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അറസ്റ്റ് ചെയ്ത പ്ലസ് വണ്‍ വിദ്യാര്...
ഗുരുഗ്രാം: റയാന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി കൊല്ലപ്പെട്ട സംഭവത്തില്‍ സിബിഐ അറസ്റ്റ് ചെയ്ത പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കുറ്റസമ്മതം നടത്തി. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി പ്രദ്യുമന്‍ ഠാക്കൂര്‍ ആണ് കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാത്രിയാണ് കൊലപാതകവുമായി ബന്ധപ്പെട്ട് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്. കോടതി മൂന്നു ദിവസത്തേക്ക് സിബിഐ കസ്റ്റഡിയില്‍ വിടുകയായിരുന്നു.
തിരിച്ചറിയല്‍ പരേഡ് അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയാക്കേണ്ടതുണ്ട്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി കടയില്‍ എത്തിച്ച് തെളിവെടുക്കണം.
സ്‌കൂളില്‍ കൊണ്ടുപോയി കൊലപാതകരംഗം പുനസൃഷ്ടിക്കാനും സിബിഐ ആലോചിക്കുന്നുണ്ട്. കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോയെന്ന കാര്യവും സിബിഐ അന്വേഷിക്കുന്നു.
ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 8നാണ് റയാന്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായ എട്ടു വയസ്സുകാരന്‍ പ്രദ്യുമനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ സ്‌കൂള്‍ ബസിലെ ജീവനക്കാരന്‍ അശോക് കുമാറിനെ ഗുരുഗ്രാം പൊലീസ് അറസ്റ്റ് ചെയ്ത് കുറ്റം സമ്മതിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് കേസ് ഏറ്റെടുത്ത സിബിഐ അശോക് കുമാറിനെതിരെ തെളിവൊന്നുമില്ലെന്നു കണ്ടെത്തുകയായിരുന്നു.
സ്‌കൂളിന് അവധി കിട്ടാനായാണ് കൊലപാതകം നടത്തിയതെന്ന് പ്ലസ് വണ്‍കാരന്‍ സമ്മതിച്ചിട്ടുണ്ട്.
Keywords: Ryan school, Murder case, Police, CBI, Arrest

COMMENTS