ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അധികം വൈകാതെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊ...
ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം അധികം വൈകാതെ ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഏറ്റെടുക്കുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം. വീരപ്പമൊയ്ലി. രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷ സ്ഥാനം ഏറ്റെടുക്കുന്നത് പാര്‍ട്ടിയുടെ ഒറ്റക്കെട്ടായ തീരുമാനമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഗുജറാത്തില്‍ കോണ്‍ഗ്രസിന് വലിയ വിജയപ്രതീക്ഷയാണ് ഉള്ളതെന്ന് വീരപ്പമൊയ്ലി പറഞ്ഞു. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളിലും പ്രധാനമന്ത്രി മോദിയിലുമുള്ള ഗുജറാത്ത് ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു.
ഗുജറാത്തിലെ തിരഞ്ഞെടുപ്പു ഫലം കൊടുങ്കാറ്റായി ബിജെപിക്കു മേല്‍ പതിക്കും. കോണ്‍ഗ്രസിന്റെ അടിത്തറ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ ശക്തിപ്പെടുത്താനായി സ്വീകരിക്കുന്നത് ഗുജറാത്തില്‍ സ്വീകരിച്ച തന്ത്രങ്ങളായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Keywords: Rahul Gandhi, Congress president, Congress party, india, Politics, Modi

COMMENTS