മുംബയ്: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുടെ റീലീസ് തീയതി മാറ്റി. ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റിലീസ...
മുംബയ്: സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവതിയുടെ റീലീസ് തീയതി മാറ്റി. ചിത്രത്തിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്നാണ് റിലീസ് മാറ്റിവയ്ക്കാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്. ഡിസംബര്‍ ഒന്നിനു റിലീസ് ചെയ്യാനായിരുന്നു തീരുമാനം.
ചിത്രത്തില്‍ ചരിത്രത്തെ വളച്ചൊടിക്കുന്നുണ്ടെന്നാണ് ആരോപണം. റാജി പത്മാവതിയുടെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് ചിത്രം.
കര്‍ണിസേന ഉള്‍പ്പെടെ നിരവധി സംഘടനകള്‍ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ജനവികാരം കണക്കിലെത്ത് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കണം എന്നാവശ്യപ്പെട്ട് രാജസ്ഥാന്, യുപി സര്‍ക്കാരുകള്‍ കേന്ദ്രത്തിന് കത്തയച്ചിരുന്നു.
ചിത്രത്തിന്റെ റിലീസ് ദിവസമായ ഡിസംബര്‍ ഒന്നിന് ഭാരത് ബന്ദ് നടത്തുമെന്ന് രജപുത് കര്‍ണിസേന അറിയിച്ചിരുന്നു.
ഡല്‍ഹി സുല്‍ത്താന്‍ അലാവുദീന്‍ ഖില്‍ജി മേവാഡ് ആക്രമിച്ച് ഭരണാധികാരിയായ റാവല്‍ രത്തന്‍ സിങ്ങിന്റെ ആസ്ഥാനം, ചിത്തോസ് കോട്ടവളഞ്ഞു. പിടിക്കപ്പെടുമെന്നുറപ്പായതോടെ കോട്ടയിലെ രാജാവിന്റെ ഭാര്യ റാണി പത്മിനി ഉള്‍പ്പെടെ കോട്ടയിലെ സ്ത്രീകളെല്ലാവരും തീയില്‍ ചാടി ജിവനൊടുക്കുകയും പുരുഷന്മാര് ഖില്‍ജിയോട് ഏറ്റുമുട്ടി വീരമൃത്യുവരിക്കുകയും ചെയ്തു എന്നാണ് ചരിത്രം.
സൂഫി കവി മാലിക് മുഹമ്മദ് ജയാസി അവധ് ഭാഷയില്‍ ഇതിനെ അടിസ്ഥാനമാക്കി പത്മാവതി എന്ന ഇതിഹാസകാവ്യം രചിച്ചു. അതീവ സുന്ദരിയായ റാണി പത്മാവതിയെ സ്വന്തമാക്കാനാണ് ഖില്‍ജി മേവാഡ് ആക്രമിച്ചതെന്നാണ് കാവ്യത്തില്‍ പറയുന്നത്.
അലാവുദീന്‍ ഖില്‍ജിയോട് റാണിക്ക് പ്രണയമുണ്ടായിരുന്നെന്ന് ചിത്രത്തിലുണ്ടെന്ന് ആരോപിച്ചാണ് രജപുത് കര്‍ണിസേന ചിത്രത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദീപിക പദുരോണിന്റെ മൂക്ക് ചെത്തുമെന്ന് രജപുത് കര്‍ണിസേന പ്രഖ്യാപിച്ചത് വന്‍ കോലാഹലം സൃഷ്ടിച്ചിരുന്നു. പത്മാവതിയുടെ ചിത്രീകരണസമയത്തു തന്നെ ലൊക്കേഷന്‍ ആക്രമിക്കപ്പെട്ടിരുന്നു.
keywords: Padmavati, Sanjay Leela Bhansali, movie, Bollywood, release

COMMENTS