ജയ്പൂര്‍: ബോളിവുഡ് താരം ദീപിക പദുകോണിന്റെ മൂക്ക് മുറിച്ചുകളയുമെന്ന് രാജസ്ഥാന്‍ സംഘടന കര്‍ണി സേനയുടെ ഭീഷണി. രജപുത്ര രാഞ്ജി പത്മാവതിയുടെ കഥ...
ജയ്പൂര്‍: ബോളിവുഡ് താരം ദീപിക പദുകോണിന്റെ മൂക്ക് മുറിച്ചുകളയുമെന്ന് രാജസ്ഥാന്‍ സംഘടന കര്‍ണി സേനയുടെ ഭീഷണി. രജപുത്ര രാഞ്ജി പത്മാവതിയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നത് ദീപികയാണ്. ചിത്രം പുറത്തുവരുന്നതിനെതിരെ ഭീഷണിയുമായി നിരവധി സംഘടനകളാണ് രംഗത്തെത്തിയിരിക്കുന്നത്.
രജപുത്രര്‍ സ്തീകളെ ഉപദ്രവിക്കില്ല. അതു ചെയ്യേണ്ടിവന്നാല്‍ ദീപികയെ ആയിരിക്കും. ലക്ഷ്മണന്‍ ശൂര്‍പ്പണഖയോട് ചെയ്തത് ദീപികയോടും ചെയ്യുമെന്നാണ് കര്‍ണി സേനയുടെ ഭീഷണി. മാത്രമല്ല, ചിത്രം റിലീസ് ചെയ്യുന്ന ദിവസം ബന്ദിനും സംഘടന ആഹ്വാനം ചെയ്തിട്ടുണ്ട്.
കര്‍ണി സേനയുടെ നേതാവ് വീഡിയോയിലാണ് ഭീഷണി ഉയര്‍ത്തിയിരിക്കുന്നത്. രക്തം കൊണ്ടാണ് തങ്ങളുടെ മുത്തശ്ശന്മാര്‍ ചരിത്രം എഴുതിയിരിക്കുന്നത്. അതിനെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കില്ലെന്നും പറയുന്നു.
വെള്ളിയാഴ്ചയ്ക്കു മുമ്പ് തങ്ങളുടെ ആവശ്യങ്ങള്‍ അംഗീകരിക്കണമെന്നാണ് കര്‍ണി സേനയുടെ അന്ത്യശാസനം. ഇല്ലെങ്കില്‍ പത്മാവതി താമസിച്ചിരുന്ന ചിറ്റോര്‍ഗഡ് കോട്ടയിലേക്ക് വിനോദ സഞ്ചാരികളെ കടത്തിവിടില്ലെന്നും കര്‍ണി സേന ഭീഷണി മുഴക്കുന്നു.
Keywords: Padmavati, Movie, Bollywood, Deepika Padukone, Karni Sena

COMMENTS